മന്ദംപൊട്ടി നിറഞ്ഞൊഴുകി, വീടുകളില്‍ വെള്ളം കയറി
മണ്ണാര്‍ക്കാട്: മലയോരത്ത് ശക്തമായ മഴ.ഞായറാഴ്ച ഉച്ചയോടെയാ ണ് മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലയില്‍ ശക്തമായ മഴ തുടങ്ങിയ ത്.നാട്ടില്‍ പുറത്ത് അത്ര തന്നെ മഴയില്ലാതെ പുഴകളില്‍ അപ്രതീ ക്ഷിതമായി മല വെള്ളപ്പാച്ചിലുണ്ടായത് ജനത്തെ ഭീതിയിലാ ഴ്ത്തി.കുന്തിപ്പുഴ,നെല്ലിപ്പുഴ,വെള്ളിയാര്‍,തുപ്പനാട് പുഴകളിലെല്ലാം ജലനിരപ്പ് കുത്തനെ ഉയര്‍ന്നു.തോടുകള്‍ കരകവിഞ്ഞ് കൃഷിയി ടങ്ങളിലേക്ക് ഒഴുകി.പാതകള്‍ വെള്ളത്തില്‍ മുങ്ങി ഗതാഗത തട സ്സവും നേരിട്ടു.
അട്ടപ്പാടി ചുരം റോഡിലെ മന്ദംപൊട്ടി നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.ഏഴാം വളവിനു താഴെ വാഹനങ്ങള്‍ കഴുകുന്ന പതിയില്‍ സ്‌ക്കൂട്ടര്‍ ഒഴുകില്‍പ്പെട്ട് താഴേക്ക് വീണതായി പറയപ്പെടുന്നുണ്ട്.തെങ്കര സ്വദേശി ചന്ദ്രന്റെ സ്‌കൂട്ടറാണ് ഒഴുക്കില്‍പ്പെട്ടത്.ഒഴുക്ക് മനസ്സിലായ ചന്ദ്രന്‍ വാഹനം ഉപേക്ഷിച്ച് മാറുകയായിരുന്നു.ഒഴുക്ക് കാരണം വാഹനം റോഡില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നെന്നുവെന്നാണ് പറയപ്പെടുന്ന ത്.കനത്ത മഴയില്‍ ചുരത്തിലെ പല ഭാഗത്തും മലവെള്ളപ്പാച്ചി ലുണ്ടായി.
തെങ്കരയിലെ മെഴുകുംപാറ പൊട്ടി കരക്കവിഞ്ഞു.കഴിഞ്ഞ ദിവ സം രാത്രിയാണ് പൊട്ടിയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായ ത്.മെഴുകുംപാറ താനിപ്പറമ്പ് നിലംപതിക്ക് സമീപമുള്ള റോജിന്‍ ജോര്‍ജ്ജ് മണ്ണാത്തിക്കുളത്തില്‍ എന്നയാളുടെ വീട് ഒറ്റപ്പെട്ട അവസ്ഥ യായി. ശക്തമായ വെള്ളപ്പാച്ചലില്‍ കോഴിക്കൂട്,ആട്ടിന്‍ കൂട്,ബാത്ത് റൂം,നിരവധി പാത്രങ്ങള്‍ വീട്ടുപകരണങ്ങള്‍ എന്നിവ നശിച്ചു. നിര വധി കോഴികളും ഒഴുക്കില്‍പ്പെട്ടു ചത്തു.ആളപായമില്ല.
മുളഞ്ഞൂര്‍ ശാന്തയുടെ വീടിലേക്കും വെള്ളം കയറി.മിച്ചഭൂമി രാമ ന്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഭിത്തി തകര്‍ന്നു.കൂടന്മാര്‍ രാ മന്‍കുട്ടി,കാക്കാണി അപ്പച്ചന്‍,ചന്ദ്രന്‍,മണ്ണാതികുളം റോബിന്‍ എന്നി വരുടെ കൃഷിയാണ് നശിച്ചത്. കൊറ്റിയോട്, തോടുകാട്, ആനമൂ \ളി, അമ്പംകടവ് മേഖലയില്‍ വീടുകളില്‍ വെള്ളം കയ റി.പഞ്ചായ ത്ത് പ്രസിഡന്റ് ഷൗക്കത്ത് ,ബ്ലോക്ക് മെമ്പര്‍ രമാ സുകുമാരന്‍ ,വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ശുപാര്‍ശ ചെയ്തു.
അട്ടപ്പാടി കള്ളമലയില്‍ ശക്തമായ കാറ്റില്‍ വീടിനു സമീപത്തുള്ള മേല്‍ക്കൂര ഇടിഞ്ഞ് വീണു യുവതിക്ക് പരിക്കേറ്റു.കള്ളമല ഒഡാട്ട് വീട്ടില്‍ ഹമീദിന്റെ ഭാര്യ ഷംസിയ (28)നാണ് പരിക്കേറ്റത്.ഇവരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൈലന്റ് വാലി,അട്ടപ്പാടി മലനിരകളില്‍ കനത്ത ശക്തമായ മഴ യാണ് മലവെ ള്ളപ്പാച്ചിലിന് വഴിയൊരുക്കിയത്.നോക്കി നില്‍ക്കെ നിമിഷ നേരം കൊണ്ടാണ് പുഴകളിലേക്ക് മലവെള്ളം കുത്തിയൊ ലിച്ചെത്തിയത്. അതേ സമയം കാര്യമായ കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മണ്ണാര്‍ക്കാട് താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭ്യമായ വിവരം.