മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളി യില്‍ തിരുനാളിന് കൊടിയേറി.ഇടവക വികാരി ഫാ.ഐസക്ക് കോ ച്ചേരി കൊടിയേറ്റി.കൈക്കാരന്‍മാരായ ഇകെ കുര്യാക്കോസ്, ജേക്ക ബ് മത്തായി,സെബി ചിറയില്‍ എന്നിവര്‍ സംബന്ധിച്ചു. ഈ മാസം 30,31 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷം.30ന് രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയും യൂദാശ്ലീഹായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും.പ്രധാന തിരുനാള്‍ ദിനമായ 31ന് രാവിലെ 9.30ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്കും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും ഫാ.മൈക്കിള്‍ വടക്കേവീട്ടില്‍ കാര്‍മികത്വം വഹിക്കും.തുടര്‍ന്ന് പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരുനാള്‍ ആഘോഷം നടക്കുകയെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!