കോട്ടോപ്പാടം: സ്കൂള്‍ തുറക്കുന്നതിന് മുമ്പായി എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും തെര്‍മല്‍ സ്കാനര്‍,സാനിറ്റൈസര്‍ എന്നിവ എത്തിക്കാന്‍ നടപടിയുണ്ടാകണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് കോട്ടോപ്പാടം ബ്രാഞ്ച് സമ്മേളനം പ്രമേയത്തി ലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി അംഗം ലത ടീ ച്ചര് ഉദ്ഘാടനം ചെയ്തു.വിനോദ് മാസ്റ്റര്‍ അധ്യക്ഷനായി.ബ്രാഞ്ച് സെ ക്രട്ടറി സാനിര്‍ ഐ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സബ് ജില്ലാ ട്രഷറര്‍ ഉഷാദേവി,വൈസ് പ്രസിഡന്റ് മധു മാസ്റ്റര്‍ എന്നിവര്‍ സംസാരി ച്ചു.പുതിയ ഭാരവാഹികള്‍: ഐ.സാനിര്‍( സെക്രട്ടറി ),കെ.വിനോദ് ( പ്രസിഡന്റ് ),യു.കെ ബിജു (ട്രഷറര്‍ ).