മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലുള്ള കോളേജുക ളിലെ അവസാന വര്‍ഷ യുജി വിദ്യാര്‍ത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ മാറ്റി വെ ച്ചതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ ആശങ്ക സര്‍വ്വകലാശാല പരി ഹരിക്കണമെന്ന് നാഷണലിസ്റ്റ് സ്റ്റുഡന്റ് കോണ്‍ഗ്രസ് ജില്ലാ പ്രസി ഡന്റ് പിസി ഇബ്രാഹിം ബാദുഷ ആവശ്യപ്പെട്ടു.കോഴ്‌സ് പൂര്‍ത്തി യാകാനിരിക്കെ പരീക്ഷകള്‍ നടത്താതിരിക്കുന്നതിനാല്‍ വിദ്യാര്‍ ത്ഥികള്‍ക്ക് അധിക ഭാരം ചുമക്കേണ്ട സ്ഥിതിവിശേഷമാണ് നില നില്‍ക്കുന്നത്.ഇനിയും മൂന്ന്,നാല്്,അഞ്ചു സെമസ്റ്ററുകള്‍ നടക്കാന്‍ ബാക്കി നില്‍ക്കെ ഒന്ന്,രണ്ട് സെമസ്റ്ററുകളുടെ ഫലം വരാത്തതിലു ള്ള ആശങ്കയും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.
ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ ഒന്ന് വരെ നടത്താന്‍ തീരുമാനിച്ച മൂന്നാം സെമസ്റ്റര്‍ അഫിലിയേറ്റഡ് കോളേജുകളിലേയും വിദൂര പ്രൈവറ്റ് വിഭാഗ വിദ്യാര്‍ത്ഥികളുടേയും ബിഎ,ബികോം,ബിഎസ് സി,അനുബന്ധ വിഷയങ്ങളുടേയും,സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ് പരീക്ഷ 2020 ഉം മൂന്നാം സെമസ്റ്റര്‍ ബിഎ,ബികോം,ബിഎസ് സി അ നുബന്ധ വിഷയങ്ങളുടേയും പരീക്ഷയാണ് മാറ്റി വെച്ചിട്ടുള്ളത്. മാ റ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിള്‍ സര്‍വ്വകലാ ശാല യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചിട്ടുള്ളത്.
എത്രയും വേഗം പരീക്ഷകള്‍ നടത്തി വിദ്യാര്‍ത്ഥികളുടെ ആശങ്ക യൂണിവേഴ്‌സിറ്റി പരിഹരിക്കണമെന്നും നാഷണലിസ്റ്റ് സ്റ്റുഡന്റ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.