അഗളി: അട്ടപ്പാടിയില്‍ വനമേഖലയില്‍ എക്‌സൈസ് നടത്തിയ പ രിശോധനയില്‍ 16 ലിറ്റര്‍ ചാരായവും 341 ലിറ്റര്‍ വാഷും വാറ്റുപക രണങ്ങളും കണ്ടെത്തി.അഗളി വെള്ളമാരി ഊരിന് സമീപത്തെ വന മേഖലയില്‍ രണ്ടിടങ്ങളില്‍ നിന്നാണ് ചാരായവും വാഷും കണ്ടെ ത്തിയത്.വനമേഖലയിലെ കുറ്റിക്കാടുകള്‍ക്കുള്ളില്‍ നിന്നും കുഴി ച്ചിട്ട നിലയിലും ചപ്പുകളാല്‍ മൂടിയ നിലയില്‍ കാണപ്പെട്ട 305 ലിറ്റര്‍ വാഷ് എക്‌സൈസ് കണ്ടെടുത്ത് നശിപ്പിച്ചു.വെള്ളമാരി ഊരിന് വട ക്കു വശത്ത് വനമേഖലയില്‍ നിന്നും ചപ്പുകളാല്‍ മൂടിയ നിലയിലാ ണ് 16 ലിറ്റര്‍ ചാരായവും 36 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുംകണ്ടെ ടുത്തത്. സംഭവത്തില്‍ എകസൈസ് കേസെടുത്തു. മണ്ണാര്‍ക്കാട് എ ക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വ ത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചന്ദ്രകുമാര്‍, പ്രദീപ്, ഡ്രൈ വര്‍ അനുരാജ് എന്നിവരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!