കുമരംപുത്തൂര്‍: സ്‌കൂള്‍ തുറക്കുന്നിന്റെ ഭാഗമായി കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറികള്‍ കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി. ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവന്‍ ക്ലാസ് മുറികള്‍, ഫര്‍ ണിച്ചറുകള്‍,സ്‌കൂള്‍ പരിസരമെല്ലാം പ്രവര്‍ത്തകര്‍ ശുചീകരിച്ചു.
കൂട്ടായ്മ പ്രസിഡന്റ് ആര്‍ എം ലത്തീഫ്,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റ കത്ത്,സുകുമാരന്‍ ചള്ളപ്പുറത്ത്,ദിനു ചള്ളപ്പുറത്ത്,സാജിദ് കോടി യില്‍,ഷൈജു ചള്ളപ്പുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ മാനേജര്‍ കെ സി കെ സയ്യിദ് അലി,പ്രിന്‍സിപ്പാള്‍ അബൂബക്കര്‍, പിടിഎ പ്രസിഡന്റ് എന്‍ ചന്ദ്രശേഖരന്‍,പഞ്ചായത്ത് അംഗം രാജന്‍ ആമ്പാടത്ത് എന്നിവര്‍ സംബന്ധിച്ചു.
കോവിഡ് കാലത്ത് പരീക്ഷാ വേളയിലും കോട്ടോപ്പാടം സ്‌കൂള്‍ അണുശുചീകരിച്ച് കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ പ്രവര്‍ത്തകര്‍ മാതൃക കാണിച്ചിരുന്നു.ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും സജീവമാണ് കൈത്താങ്ങ് കൂട്ടായ്മ.