മണ്ണാര്‍ക്കാട്: സിഎസ്ബി ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും നട ത്തിയ ത്രിദിന ബാങ്ക് പണിമുടക്ക് സമാപിച്ചു.

വിദേശ മുതലാളിയുടെ ജനവിരുദ്ധ ബാങ്കിംഗ് നയം തിരുത്തുക, അ ന്യായമായ തൊഴില്‍ രീതികള്‍ അവസാനിപ്പിക്കുക,2017 നവംബര്‍ മുതല്‍ തടഞ്ഞു വെച്ച വേതന കരാര്‍ സിഎസ്ബി ബാങ്കില്‍ ലയിപ്പി ക്കുക,താത്ക്കാലിക കോണ്‍ട്രാക്ട് ജീവനക്കാരുടെ വേതനം വര്‍ധി പ്പിക്കുക,അവരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാ യിരുന്നു സമരം.ഒക്ടോബര്‍ 20 മുതലാണ് പണിമുടക്ക് ആരംഭിച്ചത്.

മൂന്നാം ദിന സമരം സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം കൃഷ്ണകു മാര്‍ ഉദ്ഘാടനം ചെയ്തു.എഐബിഇഎ നേതാവ് സികെ അബ്ദു നിവാ ന്‍ അധ്യക്ഷനായി.വിവിധ സംഘടനാ നേതാക്കളായ ശിവദാസന്‍,പി മനോമോഹനന്‍,കെപി മസൂദ്,ദാസന്‍,കുമാരന്‍,ഹക്കീം മണ്ണാര്‍ക്കാ ട്,ജയരാജന്‍,ഷെരീഫ്,ശോഭന,സിടി രവീന്ദ്രന്‍,അരുണ്‍ എന്നിവര്‍ സംസാരിച്ചു. വസാബു ബി സ്വാഗതവും അരുണ്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!