പാലക്കാട്: നിര്‍മ്മാണപ്രവര്‍ത്തികള്‍ക്കായി ഈ മാസം 20ന് അടച്ച നടക്കാവ് റയില്‍വേ ഗേറ്റിലൂടെ അടിയന്തിര ഘട്ടത്തില്‍ ആംബുല ന്‍സിനെയും മറ്റും കടത്തിവിടാന്‍ കളക്ടര്‍ റെയില്‍വേക്ക് നിര്‍ദേശം നല്‍കിയിട്ടും ഗേറ്റ്‌റൂം പൂട്ടി ഗേറ്റ് മാനെ പിന്‍വലിച്ചു.ഗേറ്റ് കണ്‍ട്രോള്‍ റൂം തുറക്കാത്തതിനാല്‍ അതിനു സമീപത്തെ ലൈറ്റുകളും കത്തു ന്നില്ല.ജോലി കഴിഞ്ഞു വരുന്ന യാത്രക്കാര്‍ക്ക് ഇതുവഴി നടക്കാനും കഴിയുന്നില്ല.നടക്കാവ് മേല്‍പ്പാലം ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീ നര്‍ കെ. ശിവരാജേഷ് പ്രതിഷേധം രേഖപ്പെടുത്തി.ഇതുസംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് സുനിത അന്തകൃഷ്ണന്‍, വികെ.ശ്രീകണ്ഠന്‍ എംപി, എ.പ്രഭാകരന്‍ എംഎല്‍എ എന്നിവരെ പരാതി അറിയിച്ചിട്ടു ള്ളതായി ശിവരാജേഷ് അറിയിച്ചു.
അകത്തേത്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തനത്തി ന്റെ ഭാഗമായി ലെവല്‍ ക്രോസ് ഗേറ്റ് നമ്പര്‍ 160 അടച്ചിടുന്നതിനെ തുടര്‍ന്ന് നിലവില്‍ ഒലവക്കോട് നിന്നും അകത്തേത്തറ വഴി മലമ്പു ഴയിലേക്ക് പോകുന്ന ബസുകളുടെ റൂട്ട് ആര്‍ടിഒ ക്രമീകരിച്ചിട്ടുണ്ട്.
പുതിയ ട്രാഫിക് ക്രമീകരണങ്ങള്‍ ഇപ്രകാരം:
ഒലവക്കോട്- മലമ്പുഴ (വഴി) സായി ജംഗ്ഷന്‍- ആണ്ടിമഠം- കോര തൊടി- കടുക്കാംകുന്നം- മന്തക്കാട്
മലമ്പുഴ -ഒലവക്കോട് (വഴി) മന്തക്കാട്- ചിത്ര ജംഗ്ഷന്‍- എന്‍. എസ.്എസ് എന്‍ജിനീയറിങ് കോളേജ് – ഉമ്മിണി- റെയില്‍വേ കോളനി -താണാവ്
മേല്‍പ്പറഞ്ഞ ട്രാഫിക് സംവിധാനം അകത്തേത്തറ മേല്‍പാല ത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി സ്റ്റേജ് ക്യാരേജ്കള്‍ക്കായി തുറന്നുകൊടുക്കുന്നത് വരെ പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് ആര്‍.ടി.എ സെക്രട്ടറി അറിയിച്ചു.