കാരാകുര്‍ശ്ശി: പഞ്ചായത്തില്‍ റോഡുകളുടെ അറ്റകുറ്റപണികള്‍ ക്കും നിര്‍മാണത്തിനുമായി കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. മു സ്ലിം ലീഗ് സിപിഎം പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ചയാണ് സംഭവം.ടെണ്ടര്‍ നടപടികള്‍ നടക്കുന്നതിനിടെ പഞ്ചായത്തിന് പുറത്തുനിന്നുള്ള ചിലര്‍ ടെണ്ടറില്‍ പങ്കെടുക്കാന്‍ വന്നുവെന്നും ഇവരെ ഒരു വിഭാഗം തടഞ്ഞു എന്നതുമായിരുന്നു വേ്രത വിഷയം.അമ്പതോളം ടെണ്ടറുകളാണ് നടപടി എടുക്കാനാ യി ഉണ്ടായിരുന്നത്.ഇത് സാധാരണ പഞ്ചായത്തിനകത്തെ 21 കരാ റുകാര്‍ക്കായി വീതിച്ചുനല്കാറുള്ളതാണ്. എന്നാല്‍ കുറച്ചുപേര്‍ പുറ ത്തുനിന്നും ടെണ്ടറില്‍ പങ്കെടുക്കാന്‍ എത്തി എന്നതാണ് തര്‍ക്കം ഉണ്ടാകാന്‍ കാരണമെന്ന് കല്ലടിക്കോട് പോലീസ് പറഞ്ഞു. സി ഐ .ടി .ശശികുമാര്‍, എസ് ഐ സുള്‍ഫിക്കര്‍ മുളമ്പാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.
സി.പി.എം പ്രവര്‍ത്തകരായ ചിലര്‍ പഞ്ചായത്തിലേക്ക് കേറുമ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നെന്നു എന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി കെ .എസ് .കൃഷ്ണദാസ് പറഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സി.പി.എം പ്രവര്‍ത്തകരായ റഫീഖ് (40),ഹനീഫ (32 ), യാഹിയ (23 )എന്നിവര്‍ക്കും പരിക്കേറ്റു.ഇവരെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സി.പി.എം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
എന്നാല്‍ നിശ്ചിത ആളുകള്‍ക്ക് മാത്രം ടെണ്ടര്‍ നല്‍കികൊണ്ട് അഴി മതിക്ക് കൂട്ടുനിക്കുകയായിരുന്ന ഭരണപക്ഷത്തിനെതിരെ പ്രതിരോ ധിക്കുകയാണ് ഉണ്ടായത്. ഇതിന് യുഡിഎഫ് ജനപ്രതിനിധികളെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നെന്ന് വാ ര്‍ഡ് അംഗം റിയാസ് നാലകത്ത് പറഞ്ഞു. വനിതാ അംഗങ്ങളായ ഷാഫിറാ കോലാനി,സുബിത വാസു എന്നിവരെ കയ്യേറ്റം ചെയ്യാനും ശ്രമം ഉണ്ടായി എന്നും ആക്ഷേപമുണ്ട്,യുഡിഎഫിന്റെ നേതൃത്വ ത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ റി യാസ് നാലകത്തിന് നേരെയുണ്ടായ ആ ക്രമണത്തില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു .കുറ്റ ക്കാരെ ഉടന്‍ അറസ്റ്റു ചെയ്യ ണമെന്ന് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോ ല്‍ക്കളത്തില്‍,ജനറല്‍ സെക്ര ട്ടറി പിഎം മുസ്തഫ തങ്ങള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.