കോട്ടോപ്പാടം: ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി ത കര്‍ന്നു.കോട്ടോപ്പാടം കൊടക്കാട് വാര്‍ഡിലെ അയ്യാടി മുഹമ്മദ് റാഫിയുടെ വീടിന്റെ മതിലാണ് തകര്‍ന്നത്. 20 മീറ്ററോളം നീളത്തി ലുണ്ടായിരുന്ന മതില് 10 അടി താഴ്ച്ചയിലേക്കാണ് ഇടിഞ്ഞത്. കഴി ഞ്ഞ ദിവസത്തെ മഴയിലാണ് സംഭവം.
മതില് തകര്‍ന്നത് വീടിനും ഭീഷണിയായതോടെ വീട്ടുകാര്‍ വീട് മാറി താമസിക്കുകയാണ്. മതിലിന് ഒരു വര്‍ഷത്തില്‍ കുറഞ്ഞ പഴ ക്കം മാത്രമാണുള്ളത്. വാര്‍ഡ് മെമ്പര്‍ സുബൈര്‍ കൊടക്കാട്, വില്ലേ ജ് ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.നാല് ലക്ഷത്തോളം രൂപ യുടെ നഷ്ടം കണക്കാക്കുന്നു.