മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ ഇരട്ടവാരിയില്‍ വനം വകുപ്പ് സര്‍വേ കല്ല് സ്ഥാപിക്കുന്നതില്‍ കര്‍ഷകര്‍ക്കിടയില്‍ ഉട ലെടുത്ത ആശങ്ക കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദിനെ നേരില്‍ കണ്ട് അറിയിച്ചു.നിയമ നടപടിയെന്നോണം ഇപ്പോള്‍ പരി ശോധന നടത്തി സര്‍വേക്കല്ല് സ്ഥാപിക്കുക മാത്രമാണ് ചെയ്യുകയെ ന്നും ജണ്ട കെട്ടില്ലെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയതായി കര്‍ ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. വനംവകു പ്പ് സര്‍വേ നടത്തി സ്‌കെച്ച് തയ്യാറാക്കി ജില്ലാ കലക്ടര്‍ക്ക് കൈമാറും. തുടര്‍ നടപടികള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് നടക്കുക .ഈ സ്‌കെച്ച് തയ്യാറാക്കുന്നതിന്റെ ഭാഗമാണ് സര്‍വ്വേക്കല്ല് സ്ഥാപി ക്കുന്നതെന്നും ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്നും അധികൃതര്‍ പറയുന്നു.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലും അലനല്ലൂര്‍ ഗ്രാമപഞ്ചായത്തി ലുമായി 132 മലയോരകര്‍ഷകരുടെ ഭൂമിയാണ് ജോയിന്റ് വെരി ഫിക്കേഷന്‍ കഴിഞ്ഞിട്ടുള്ളത്.ഇതാണ് ഇപ്പോള്‍ പരിശോധിക്കുന്ന ത്.പരിശോധന നടത്തി അതിര്‍ത്തി നിര്‍ണയിക്കുന്ന നടപടിയാ ണ് സര്‍വേ കല്ല് സ്ഥാപിക്കല്‍.ജോയിന്റ് വെരിഫിക്കേഷന്‍ കഴിഞ്ഞ ഭൂമിയില്‍ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ടത് കര്‍ഷകര്‍ക്ക് നല്‍കുന്ന നടപടിയിലേക്ക് നീങ്ങുമെന്നാണ് പറയപ്പെടുന്നത്.എന്നാല്‍ സര്‍വേ നടത്തി കല്ല് ഇട്ടതിന് പുറത്തായാലും അകത്തായാലും ജോയിന്റ് വെരിഫിക്കേഷന്‍ കഴിഞ്ഞതില്‍ കര്‍ഷകര്‍ക്ക് ഭൂമി ഉണ്ടെങ്കില്‍ അത് കര്‍ഷകര്‍ക്ക് ലഭിക്കണമെന്ന് കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ഡ് അംഗം നൂറില്‍ സലാം,കര്‍ഷക സംരക്ഷണ സമിതി ചെയര്‍ മാന്‍ സി.പി. ശിഹാബ്, കണ്‍വീനര്‍ ജോയ് പരിയാത്ത്, അരുണ്‍കു മാര്‍ പൂഞ്ചാലില്‍, വാര്‍ഡംഗം നൂറുല്‍ സലാം, കോട്ടയില്‍ ഷൗക്കത്ത്, ദേവരാജന്‍ വെട്ടിക്കാട്ടില്‍, തയ്യില്‍ അലി തുടങ്ങിയവര്‍ സംബന്ധി ച്ചു.