മണ്ണാര്‍ക്കാട്:മുസ്ലിം ലീഗ് മുന്‍ നഗരസഭാ കൗണ്‍സിലര്‍ ഷഹന ക ല്ലടി,കുമരംപുത്തൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഉഷ എ ന്നിവരുള്‍പ്പടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റിയുടെ നേ തൃത്വത്തില്‍ ഉജ്വലസ്വീകരണം നല്‍കി.

റൂറല്‍ ബാങ്ക് ഹാളില്‍ നട ന്ന സ്വീകരണം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെ യ്തു.സ്ത്രീകള്‍ ഉള്‍പ്പടെ എല്ലാ വിഭാഗം പ്ര വര്‍ത്തകര്‍ക്കും സ്വാതന്ത്ര്യം നല്‍കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് അദ്ദേഹം പറഞ്ഞു.

ഏരിയാ സെക്രട്ടറി യുടി രാമകൃഷ്ണന്‍ അദ്ധ്യക്ഷനായി.ജില്ലാ സെക്ര ട്ടറിയേറ്റ് അംഗം പികെ ശശി, ഏരിയ സെന്റര്‍ അംഗങ്ങളായ എം ഉണ്ണീന്‍, കെ.എന്‍ സുശീല,എം വിനോദ്കുമാര്‍, എം ജയകൃഷ്ണന്‍, ഏരി യ കമ്മിറ്റി അംഗം കെ ശോഭന്‍കുമാര്‍,ലോക്കല്‍ സെക്രട്ടറി കെപി ജയരാജ്, പുതുതായി പാര്‍ട്ടിയിലെത്തിയ ഷഹന കല്ലടി,ഉഷ, എന്നി വര്‍ സംസാരിച്ചു.

മണ്ണാര്‍ക്കാട് രാഷ്ട്രീയത്തിലെ പാണക്കാട്ട് തങ്ങളാണ് പികെ ശശി യെന്ന് ഷഹന കല്ലടി പറഞ്ഞു.മണ്ണാര്‍ക്കാട്ടെ കോണ്‍ഗ്രസ് ആയാലും ലീഗായാലും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയായാലും മണ്ണാര്‍ക്കാട്ടെ രാഷ്ട്രീ യം തീരുമാനിക്കുന്നത് പികെ ശശിയാണെന്നും ഷഹന കൂട്ടിച്ചേ ര്‍ത്തു.മുസ്ലീംലീഗ്, കോണ്‍ഗ്രസ്സ്, ബിജെപി, ഉള്‍പ്പടെയുള്ള പാര്‍ട്ടിക ളി ല്‍ നിന്നും 100 ല്‍ പരം പ്രവര്‍ത്തകരാണ് കുടുംബസമേതം സിപി എമ്മി ലെത്തിയത്.
