അഗളി: കോവിഡ് പ്രതിരോധവും പ്രളയ ജാഗ്രതയും കോര്‍ത്തി ണ ക്കി യുനിസെഫിന്റെ സഹായത്തോടെ തമ്പ് ആദിവാസി കൂട്ടായ്മ ഒരുക്കുന്ന ഊരുണര്‍ത്തല്‍ ബോധവല്‍ക്കരണ യാത്ര അഗളിയില്‍ തുടങ്ങി. ഗോത്രഭാഷയിലുളള നാടകവും കലാപരിപാടികളുമാണ് നാലു മാസം നീളുന്ന ഊരുയാത്രയിലുള്ളത്.ഗെവ്‌നമേ വെടിവ് കാല എന്ന കൊറോണ ബോധവല്‍ക്കരണ തെരുവുനാടകം അട്ടപ്പാടിയി ലെ 192 ഊരുകളിലും അവതരിപ്പിക്കും.
രതീഷ് ഒഎല്‍എച്ച് രചിച്ച നാടകം ജയചന്ദ്രന്‍ തകഴിക്കാരനാണ് സം വിധാനവും വിനോദ് ഊത്തുക്കുഴി ഗാനരചനയും നിര്‍വ്വഹിച്ചിരി ക്കുന്നു.വിവിധ ഊരുകളില്‍ നിന്നായി 15 ഓളം ആദിവാസി കലാ കാരന്‍മാരാണ് നാടകത്തിലുള്ളത്.
വൈഷ്ണവി നല്ലശിങ്ക, സന്ധ്യകര ടിപ്പാറ,മതിവണ്ണന്‍ കോട്ടത്തറ, രഞ്ജിത,അജീഷ്,രാജീവ് എന്നിവരാ ണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കെ എ രാമു, കെ എന്‍ രമേശ്,ലക്ഷ്മി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് യാത്രനയിക്കുന്നത്. 2022 ജനുവരി വരെ നാടകം,ഷോട്ട് വീഡിയോ,പ്രൊഡക്ഷന്‍,പോസ്റ്റര്‍ ക്യാമ്പയിന്‍ എന്നിവയുമായി ഊരുകളില്‍ സംഘം യാത്ര ചെയ്യുമെ ന്ന് തമ്പ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് പറഞ്ഞു.
അഗളി സിവില്‍ സ്‌റ്റേഷനില്‍ അരങ്ങേറിയ ആദ്യ നാടകാവതരണം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെകെ മാത്യു ഉദ്ഘാടനം ചെയ്തു.തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അധ്യക്ഷനാ യി.അഗളി പഞ്ചായത്ത് അധ്യക്ഷ അംബിക ലക്ഷ്മണന്‍,ഐടിഡിപി ഓഫീസര്‍ വി സുരേഷ് കുമാര്‍,തഹസില്‍ദാര്‍ വേണുഗോപാല്‍, ഡോ.ആര്‍ പ്രഭുദാസ്,ഡോ.ജൂഡ് ജെ തോംസണ്‍,പഞ്ചായത്ത് അംഗം കണ്ണമ്മ,എസ്എസ് കാളിസ്വാമി കവി ആര്‍കെ അട്ടപ്പാടി സംസാരി ച്ചു.