മണ്ണാര്‍ക്കാട് : മുസ്ലിം ലീഗിനെ ലക്ഷ്യമിട്ട് ആസൂത്രിത പ്രചാരണം ന ടത്തുന്നത് പുതിയ സംഭവമല്ലന്നുംപ്രതിസന്ധികള്‍ തരണം ചെയ്തു മു ന്നേറ്റം നടത്തുന്ന പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളതെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി അഭിപ്രായപ്പെട്ടു.ആദര്‍ശ രാഷ്ട്രീയം അഭിമാനപ്രസ്ഥാനം’ എന്ന പ്ര മേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സംഘടനാശാക്തീകരണ കാമ്പയിനിന്റെ ഭാഗമായി സം ഘടിപ്പിക്കുന്ന മണ്ണാര്‍ക്കാട് മേഖല നേതൃ ക്യാമ്പ് ‘ഡിസൈന്‍ 21’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗങ്ങളെ യും അവഗണിക്കുമ്പോള്‍ മുസ്ലിം ലീഗിന് മൗനംപാലിക്കാന്‍ ആകി ല്ല. കൃത്യമായ ദിശാബോധത്തോടെ പാര്‍ലമെന്റിലും നിയമസഭക ളിലും മുസ്ലിംലീഗ്ഇടപെടലുകള്‍ നടത്തും. മുസ്ലിം ലീഗിന്റെ സ്ഥാ പിത ലക്ഷ്യവും അതാണ്. നിയമനിര്‍മ്മാണ സഭകളില്‍ നീതിനി ഷേധത്തിനെതിരെ പോരാട്ടം ശക്തമാക്കുമ്പോള്‍ ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും അസ്വസ്ഥരാവുകയുംലീഗിനെതിരെ കടന്നാക്ര മിക്കുകയും ചെയ്യുന്നു . മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അജണ്ട പൊളി ക്കുക എന്നത് കേരളരാഷ്ട്രീയ പരീക്ഷണ ശാലയില്‍ കൂടുതലും നടന്ന പരീക്ഷണമാണ്. രാഷ്ട്രീയ ചര്‍ച്ചകള്‍ ഏറ്റവും കൂടുതല്‍ അത്തരത്തില്‍ നടന്നതും കേരളത്തിലാണ്. ഇന്ത്യയില്‍ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഇതുപോലെ ദ്രോഹിച്ചസംഭവം ഉണ്ടായിട്ടില്ല. എത്ര പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ന്യൂനപക്ഷങ്ങളുടെയും നീതി നിഷേധിക്കപ്പെട്ടവന്റെയും ശബ്ദമായി ലീഗ് മാറും. ഏറ്റവും പിന്നോ ക്കം നില്‍ക്കുന്ന ഒരു വിഭാഗത്തെ എങ്ങനെ ഉന്നതിയിലെത്തിക്കാ മെന്നു മുസ്ലിംലീഗ് തെളിയിച്ചു കൊടുത്തു. ലോകത്തിനു മുമ്പില്‍ തന്നെ കേരളം അതിന്ഒരു മാതൃകയായി. മുസ്ലിം ലീഗിന്റെ കേരള മോഡല്‍ പ്രശംസനീയവും അനുകരണീയവുമാണെന്ന് എല്ലാവരും വിലയിരുത്തി. അതിലുള്ള അസൂയയാണ് ലീഗ് വിരുദ്ധ പ്രചാരണ ത്തിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യൂത്ത് ലീഗ് ജില്ലയില്‍ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി അഞ്ച് മേഖലകളില്‍ നടക്കുന്ന ആദ്യ ക്യാമ്പാണ്മണ്ണാര്‍ക്കാട്, കോങ്ങാട് നി യോജക മണ്ഡലങ്ങളിലെ യൂത്ത് ലീഗ് മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പഞ്ചായത്ത്, മുന്‍സിപ്പല്‍ ഭാരവാഹികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്നത്.
മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷത വഹി ച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം മുസ്തഫ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി . മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ എന്‍ ഷംസുദ്ധീന്‍എം എല്‍ എ , മണ്ണാര്‍ക്കാട് മണ്ഡലം ലീഗ് പ്രസിഡണ്ട് ടി എ സലാം മാസ്റ്റര്‍ , കോങ്ങാട് മണ്ഡലം പ്രസിഡണ്ട് യൂസഫ് പാലക്കല്‍, എം എസ് എഫ് ജില്ലാ പ്രസിഡണ്ട് ബിലാല്‍ മുഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ നേതാക്കളായ പൊന്‍പാറ കോയക്കുട്ടി , കെ പി മൊയ്തു , റഷീദ് ലായന്‍ , ജില്ലാ ട്രഷറര്‍ റിയാസ് നാലകത്ത്, സീനിയര്‍ വൈസ് പ്രസിഡണ്ട് കെ പി എം സലീം , മാടാല മുഹമ്മദ് അലി , സൈദ് മീരാന്‍ ബാബു , നൗഷാദ് വെള്ളപ്പാടം , ഇക്ബാല്‍ ദുറാനി , റഷീദ് കൈപ്പുറം , ഉനൈസ് മാരായമംഗലം , ഇ കെ സമദ് മാസ്റ്റര്‍ , കെ എം മുജീബുധീന്‍ , അഡ്വ.നൗഫല്‍ കളത്തില്‍
പ്രസംഗിച്ചു .വിവിധ നുകളില്‍ യുവ പ്രഭാഷകന്‍ അസ്‌കര്‍ ഫറോക് ‘ആദര്‍ശ രാഷ്ട്രീയം അഭിമാന പ്രസ്ഥാനം’ , യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍കളത്തില്‍ ‘സംഘടയും കര്‍മ പരിപാടികളും’ അവതരിപ്പിച്ചു. നിയോജക മണ്ഡലം നേതാക്കളായ ഹുസൈന്‍ വളവുള്ളി , മുനീര്‍ താളിയില്‍ , നസീബ് തച്ചമ്പാറ എന്നിവര്‍ സംസാരിച്ചു. കോങ്ങാട് മണ്ഡലം പ്രസിഡന്റ് അഷ്റഫ് വാഴമ്പുറം സ്വാഗതവും ഷറഫു ചങ്ങലീരി നന്ദിയുംപറഞ്ഞു .