കുമരംപുത്തൂര്‍ :പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് പുതി യ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കുമരംപുത്തൂര്‍ എ യു പി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സംഗമം സര്‍ക്കാരിനോടാവ ശ്യപ്പെട്ടു.
ഇന്ധന വിലവര്‍ദ്ധന, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് വില വര്‍ ദ്ധന, കൂലി ചെലവ്, കൂടിയ ഇന്‍ഷൂറന്‍സ് പ്രീമിയം, പുതിയ കോവി ഡ് പ്രോട്ടോക്കോള്‍ പാലിച്ച് വാഹനത്തില്‍ യാത്ര ചെയ്യാവുന്ന വിദ്യാ ര്‍ത്ഥികളുടെ എണ്ണത്തിലെ കുറവ് ,ജീവനക്കാരുടെ ശമ്പളം എന്നിവ യെല്ലാം വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും യോ ഗം വിലയിരുത്തി.
വാര്‍ഡ് മെമ്പര്‍ രുഗ്മണി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് കെ.ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ പിഇ മത്തായി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പി ടി.എ അംഗങ്ങ ളായ സത്യന്‍, സജ്‌നാ ബീവി, മുഹമ്മദ് കോയ അധ്യാപകരായ പിവി ശ്രീകുമാര്‍ സിഎ ശാലിനി വിജയരാജന്‍ ,സുധ, മനോജ്, കൃഷ്ണകുമാ രി മുന്‍ പഞ്ചായത്തംഗം എ.കെ അബ്ദുല്‍ അസീസ്. അരിയുര്‍ രാമ കൃഷ്ണന്‍, ജയന്‍, രവി, മനോജ്, എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസി ഡണ്ടായി സി.മൊയ്തീന്‍ കുട്ടിയെയും വൈസ് പ്രസിഡണ്ടായി പികെഎം മുഹമ്മദ് കോയ തങ്ങള്‍ എന്നിവരെ തെരെഞ്ഞെടുത്തു.