കുമരംപുത്തൂര്‍: 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുമരം പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.കരാര്‍ അടിസ്ഥാനത്തി ല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം. പ്രായ പരിധി 2021 ജനുവരി ഒന്നിന് 18 നും 30നും ഇടയില്‍ പ്രായമുള്ളവര്‍ ക്ക് അപേക്ഷിക്കാം . പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ ഇളവുണ്ട് . യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡിസിപി) / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേ ജ്‌മെന്റ് പാസ്സായിരിക്കണം.അല്ലെങ്കില്‍ കേരളത്തിലെ സര്‍വക ലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷം കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷ നോ,പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കുകയും വേണം.യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 22ന് വെള്ളിയാഴ്ച പകല്‍ 11.00 മണിക്ക് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളി ല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭ്യമാകും.