തച്ചമ്പാറ: മാച്ചാംതോട് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ ഓപ്പ റേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സ്ഥാനം സിപിഐ നേതാവ് ജോ ര്‍ജ്ജ് തച്ചമ്പാറ രാജി വെച്ചു.ഭരണസമിതിയിലെ അംഗങ്ങള്‍ പ്രസി ഡണ്ടിനെതിരെ നല്കിയ അവിശ്വാസം ബുധനാഴ്ച പരിഗണിക്കാ നിരിക്കെയാണ് രാജി കത്ത് സെക്രട്ടറിക്ക് കൈമാറിയത്.2012ല്‍ ബാങ്ക് ആരംഭിച്ചതു മുതല്‍ ജോര്‍ജ്ജ് തന്നെയായിരുന്നു പ്രസിഡ ന്റ്.തച്ചമ്പാറ,കാഞ്ഞിരപ്പുഴ,കരിമ്പ പഞ്ചായത്തുകളാണ് ബാങ്കി ന്റെ പ്രവര്‍ത്തന പരിധി.
