മണ്ണാര്‍ക്കാട് :വൃദ്ധദമ്പതികളുടെ 7 ലക്ഷം രൂപ ബാങ്കിലെ മുന്‍ താ ത്കാലിക ജീവനക്കാരന്‍ തട്ടിയെടുത്തതായി പരാതി.തെങ്കര ചിറ പ്പാടം കങ്കുമാരെ രാമകൃഷ്ണനും ഭാര്യ കുഞ്ഞിമാളുവുമാണ് തങ്ങ ളുടെ 7 ലക്ഷം രൂപ മുന്‍ ബാങ്ക് ജീവനക്കാരന്‍ തട്ടിയെടുത്തതായി മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കിയത്. പണം തട്ടിയെടുത്ത മുന്‍ ബാങ്ക് ജീവനക്കാരന്‍ വിദേശത്തേക്ക് കടന്നതായും പറയുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മണ്ണാര്‍ ക്കാട് പൊലീസ് പറഞ്ഞു.

പൊതുമേഖല ബാങ്കിലെ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന തെങ്കര സ്വദേശിയായ ജീവനക്കാരനെതിരെയാണ് പ രാതി.വൃദ്ധ ദമ്പതികളുടെ വിശ്വാസം മുതലെടുത്ത് ഇവരുടെ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 7 ലക്ഷം രൂപ തട്ടി യെടുത്തുവെന്നാണ് മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പിക്ക് നല്‍ കിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞദിവസം ആശുപത്രിയില്‍ പോ കാന്‍ പണം എടുക്കാനായി ബാങ്കില്‍ ചെന്നപ്പോഴാണ് പണം നഷ്ടപ്പെ ട്ട വിവരം വൃദ്ധദമ്പതികള്‍ അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!