ഷോളയൂര്‍: ഒന്നാംഘട്ട സമ്പൂര്‍ണ്ണ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി അട്ടപ്പാടിയിലെ ഷോളയൂര്‍ കുടുംബാരോഗ്യ കേ ന്ദ്രം. 18 വയസിന് മുകളിലുള്ളവരില്‍ ആദ്യഘട്ട വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തീകരിച്ച അട്ടപ്പാടിയിലെ ആദ്യ കുടുംബാരോഗ്യ കേന്ദ്രമാണ് ഷോളയൂര്‍.വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ ഊരുക ളില്‍ കൃത്യമായ ബോധവത്ക്കരണം നടത്തിയിരുന്നു. രാത്രികാല ങ്ങളില്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഊരുകളിലെത്തിയാണ് വാക്‌സിന്‍ എടുത്തത്.
ഷോളയൂര്‍ ഗ്രാമ പഞ്ചായത്തിലെ 10 വാര്‍ഡുകളും, ആറ് വിദൂര ഊരുകള്‍ ഉള്‍പെടെ 32 ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്നതാണ് ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍ വഹിച്ചു. ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി അധ്യ ക്ഷനായി.
സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പ്രവര്‍ത്തനത്തില്‍ പങ്കാളി കളായ ആരോഗ്യ പ്രവര്‍ത്തകരെ പരിപാടിയില്‍ ആദരിച്ചു.
ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് മുസ്തഫ, ബ്ലോക് പഞ്ചായത്ത അംഗം ഷാജു, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിതേ ഷ് , വാര്‍ഡ് അംഗങ്ങളായ ലത, ശാലിനി, രവി, മണി, പഴനിസ്വാമി, മാധവന്‍, കല്പന, അനിത, വേലമ്മള്‍,രുഗ്മിണി, ബ്ലോക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജൂഡ് ജോസ്,ഡോ.പ്രേംജിത്, ഡോ. അസ്മ, ഡോ. അമിര്‍, ഡോ.അരുണ്‍ അല്‍ഫോണ്‍സ്, പബ്ലിക് റിലേഷന്‍ ഓഫീസര്‍ പീറ്റര്‍, ജോബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. കാളിസ്വാമി, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ ,ട്രൈബല്‍ പ്രൊമോ ട്ടമാര്‍ എന്നിവര്‍ പങ്കെടുത്തു.