മണ്ണാര്‍ക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വ ത്തില്‍ ജില്ലയില്‍ രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തി വെ പ്പിന് തുടക്കമായി.ആദ്യദിനത്തില്‍ 3086 കന്നുകാലികള്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തത്. നാല് മാസം മുതല്‍ പ്രായമുള്ള കന്നുകാലികള്‍ക്ക് കുത്തിവെയ്പ്പ് നല്‍കുന്നുണ്ട്. ഗര്‍ഭിണികളായ പശുക്കളെ കുത്തിവെപ്പില്‍ നിന്നും ഒഴിവാക്കും.

ജില്ലയില്‍ 176695 പശുക്കളെ കുത്തിവെക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ തലത്തില്‍ വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് കന്നുകാ ലികള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നടത്തുന്നത്. വാക്‌സിനേഷന് തയ്യാറാകാത്ത ക്ഷീരകര്‍ഷകര്‍ക്ക് ബന്ധപ്പെട്ട മൃഗാശുപത്രിയിലെ ഡോക്ടര്‍ നോട്ടീസ് നല്‍കും. നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം കുത്തിവെയ്പ് എടുത്തില്ലെങ്കില്‍ കന്നുകാലിയുടെ ഉടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

നവംബര്‍ മൂന്ന് വരെ 21 ദിവസത്തിനുള്ളില്‍ 100% പ്രതിരോധം സജ്ജമാക്കുകയാണ് ലക്ഷ്യം. കുത്തിവെപ്പിന് വിധേയമാകുന്ന എല്ലാ മൃഗങ്ങള്‍ക്കും 12 അക്ക തിരിച്ചറിയല്‍ ടാഗുകള്‍ നല്‍കുന്നുണ്ട്. മൃഗങ്ങളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കി ക്ഷീര കര്‍ ഷകര്‍ കുളമ്പുരോഗ പ്രതിരോധത്തില്‍ പങ്കാളികളാകണമെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ പാളയംക്കാട് വെറ്ററിനറി സബ് സെന്ററില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീ സര്‍ ഡോ. റെജി വര്‍ഗീസ് ജോര്‍ജ് അധ്യക്ഷനായി.

കുമരംപുത്തൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് മേരി സന്തോഷ് നിര്‍വ്വഹിച്ചു.2021 ഒക്ടോബര്‍ 6 മുതല്‍ നവംബര്‍ 3 വരെ പശു എരുമ വര്‍ഗ്ഗത്തില്‍പ്പെട്ട നാലു മാസത്തിന് മുകളില്‍ പ്രായമുള്ള ഉരുക്കള്‍ക്കാണ് സൗജന്യമായി പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നതെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ. സെയ്ത് അബൂബക്കര്‍ സിദ്ദീഖ് അറിയിച്ചു.

വാര്‍ഡ് മെമ്പര്‍ പി.അജിത് അധ്യക്ഷത വഹിച്ചു. ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍ സുമയ്യ ബീഗം, ക്ഷീരകര്‍ഷക പ്രിന്‍സി ഉമാദേവി.കെ ജയശ്രീ. പി എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!