കോട്ടോപ്പാടം: കുഞ്ഞുങ്ങള്‍ക്കായി യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈ സേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂ മോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) കുത്തിവെപ്പിന്റെ കോട്ടോപ്പാടം പഞ്ചായത്തു തല ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്ര ത്തില്‍ നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാ ടനം ചെയ്തു.കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദു കല്ലടി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, അബീബത്ത്,രൂപിക,ജെപിഎച്ച്എന്‍മാരായ മിനി ചാക്കോ, പ്രീത, നിഷ,എച്ച് എ ഉമ്മര്‍ ഒറ്റകത്ത് എന്നിവര്‍ സംബന്ധിച്ചു.
ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പി.സി.വി നല്‍കണം. കുഞ്ഞിന് ഒന്നരമാസ ത്തില്‍ മറ്റ് വാക്സിനെടുക്കാനുള്ള സമയത്ത് മാത്രം പി.സി.വി നല്‍കിയാല്‍ മതി. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നരമാസം, 9 മാസം എന്നിങ്ങനെയാണ് വാക്സിന്‍ നല്‍കുന്നത്.സ്വകാര്യ ആശുപത്രികളി ല്‍ 2000 രൂപ വരെ വിലയുള്ള പിസിവി വാക്സിനാണ് സര്‍ക്കാര്‍ ആശു പത്രികളില്‍ സൗജന്യമായി നല്‍കുന്നത്.ഒക്ടോബര്‍ ഒന്ന് മുതല്‍ വാ ക്‌സിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.