ശ്രീകൃഷ്ണപുരം:കെട്ടിട നിര്‍മാണത്തിനിടെ മരപ്പലക പൊട്ടി താഴേ ക്ക് പതിച്ച രണ്ട് അതിഥി തൊഴിലാളികള്‍ കിണറില്‍ വീണു മരിച്ചു. പശ്ചിമ ബംഗാള്‍ പുട്ടിമാരി ബൊക്ഷിപ്പ് സ്വദേശികളായ ഷമല്‍ ബര്‍ മ്മന്‍ (25),നിതു ബിസ്വാസ് (36) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച വൈ കീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.ശ്രീകൃഷ്ണപുരം ഫെഡ റല്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിര്‍മാണ പ്രവൃത്തിയ്ക്കിടെയായിരുന്നു അപകടം.തുടര്‍ന്ന് ഫയര്‍ഫോഴ്‌സും കരിമ്പുഴ ട്രോമാ കെയര്‍ യൂണിറ്റ് പ്രവര്‍ത്തകരുമെത്തി ഇരുവരേ യും കിണറില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും രക്ഷിക്കാനായില്ല.20 അടിയോളം ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്നും വീണ തൊഴിലാളികള്‍ തറനിരപ്പില്‍ നിന്നും 34 അടി താഴ്ചയുള്ള കിണറിലാണ് അകപ്പെട്ടത്.കിണറില്‍ ഏകദേശം 17 അടിയോളം വെള്ളമുണ്ടായിരുന്നു.വീഴ്ചക്കിടെ തലയോ മറ്റ് ശരീര ഭാഗങ്ങളോ കിണറിന്റെ ഇരുവശങ്ങളില്‍ തട്ടിയതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!