കോട്ടോപ്പാടം: പാലക്കാട് ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ പ്പെട്ട 31 വില്ലേജുകള്‍ക്ക് ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചതായി ശുചി ത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.സമ്പൂര്‍ണ വെളിയിട വിസര്‍ ജന മുക്തവും മാലിന്യനിര്‍മാര്‍ജനം മികച്ച രീതിയില്‍ നടക്കുന്നതു മായ പഞ്ചായത്തുകള്‍ക്കാണ് ഒ.ഡി.എഫ് പ്ലസ് പദവി ലഭിക്കുക. ഓ രോ പഞ്ചായത്തിലെയും ശുചിത്വ മാലിന്യ സംസ്‌കരണത്തില്‍ അ ടിസ്ഥാന സൗകര്യങ്ങളുള്ള വില്ലേജുകള്‍ അടിസ്ഥാനമാക്കിയാണ് ഒ.ഡി.എഫ് പദവി പ്രഖ്യാപിച്ചത്. ജില്ലയില്‍ ഒ.ഡി.എഫ് പ്ലസ് പദവി കരസ്ഥമാക്കിയ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത് ശ്രീകൃഷ്ണപുരമാ ണ്.ശ്രീകൃഷ്ണപുരം ഒന്ന്, രണ്ട്, വെള്ളിനേഴി, കാരാകുര്‍ശി, കരിമ്പുഴ ഒന്ന്, രണ്ട്, കടമ്പഴിപ്പുറം ഒന്ന്, രണ്ട്, പൂക്കോട്ടുകാവ്, പെരുവെമ്പ്, നെന്മാറ, പല്ലശ്ശന, അകത്തേത്തറ, പുതുപ്പരിയാരംഒന്ന്, രണ്ട്, കൊ ടുമ്പ്, ആലത്തൂര്‍, പൊറ്റശ്ശേരി ഒന്ന്, കുമരംപുത്തൂര്‍, തച്ചമ്പാറ, കോ ട്ടോപ്പാടം ഒന്ന്, മണ്ണൂര്‍, മുണ്ടൂര്‍ ഒന്ന്, രണ്ട്, നല്ലേപ്പിള്ളി, മുതുതല, പെ രുമാട്ടി, മൂലത്തറ, വണ്ടിത്താവളം, കപ്പൂര്‍ വില്ലേജുക്കള്‍ക്കാണ് ഒ.ഡി.എഫ് പദവി ലഭിച്ചത്.
കുമരംപുത്തൂരില്‍ നടന്ന പ്രഖ്യാപനം പ്രസിഡന്റ് കെ.കെ ലക്ഷ്മി ക്കുട്ടി നടത്തി. വികസന കാര്യ ചെയര്‍മാന്‍ പി.എം നൗഫല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സഹദ് അരിയൂര്‍, ഇന്ദിര മാടത്തുംപുളളി, വാര്‍ഡ് മെമ്പര്‍മാരായ ഷരീഫ് ചങ്ങലീരി, റസീന വറോടന്‍, സിദ്ദീഖ് മല്ലിയില്‍, ഹരിദാസന്‍ ആഴ്വാഞ്ചേരി, ടി.കെ ഷമീര്‍, ഉഷ വളളുവമ്പുഴ, ശ്രീജ, സെക്രട്ടറി കെ.വി രാധാകൃഷ്ണന്‍, വി.ഇ.ഒ യാസര്‍ അറഫാത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷാഹിന എരേരത്ത്, തുടങ്ങിയവര്‍ സംബന്ധിച്ചു,
കോട്ടോപ്പാടത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഒ. ഡി.എഫ് പദവി പ്രഖ്യാപിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സ ണ്‍മാരായ റഫീന മുത്തനില്‍, കെ.റജീന, മെമ്പര്‍മാരായ ഒ. ആയി ഷ, എന്‍.അബൂബക്കര്‍, കെ.വിനീത, നിജോ വര്‍ഗീസ്, സി.കെ സു ബൈര്‍, അസി. സെക്രട്ടറി പത്മാദേവി.ആര്‍, വി.ഇ.ഒ ആശ എം.ആര്‍, സൂപ്പര്‍വൈസര്‍ വിജയലക്ഷ്മി സംബന്ധിച്ചു.