പാലക്കാട്: ആസാദി കാ അമൃത് മഹോല്‍സവ് കാമ്പയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ക്ലീന്‍ കേ രള കമ്പനി എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ശേഖരിച്ച മൂന്ന് ടണ്‍ ഇ-വേസ്റ്റ് പുന: ചംക്ര മണത്തിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. പാലക്കാട് ഇന്‍ ഡോര്‍ സ്റ്റേഡിയം പരിസരത്ത് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജി സ്ട്രേറ്റ് കെ.മണികണ്ഠന്‍ ഇ -വേസ്റ്റ് കളക്ഷന്‍ ഡ്രൈവ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ അഭിജിത്ത് ടി. ജി അധ്യക്ഷനായി. പരിപാടിയില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ ഡിനേറ്റര്‍ വൈ. കല്ല്യാണ കൃഷ്ണന്‍, ക്ലീന്‍ കേരള കമ്പനി സീനിയര്‍ അസി.മാനേജര്‍ എല്‍.കെ ശ്രീജിത്ത്, അസി.മാനേജര്‍ നാഗേഷ്, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ. ഷരീഫ്, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ഹാറൂണ്‍ അലി പങ്കെടുത്തു.