കല്ലടിക്കോട് :കരിമ്പ വാക്കോട്​ ചിങ്ങത്ത് പറമ്പിൽ ശശി ഭാര്യ വസ ന്തകുമാരി എന്നിവർക്ക് കരിമ്പ പെയിൻ ആൻറ് പാലിയേറ്റീവ് കെയ ർ സൊസൈറ്റി യുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകി. ശാരീ രിക വിഷമങ്ങൾ അനുഭവിക്കുന്ന ഇരുവരും ജോലിക്ക് പോകാനാ കാതെ, അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുകയായിരുന്നു. ടാർപായ കൊണ്ട് കെട്ടിയ കൂരയിൽ വേറെ ആരും കൂട്ടിനില്ലാതെ കഴിയുന്ന ഇവരുടെ നിസ്സഹായാവസ്ഥ കണ്ടാണ് പാലിയേറ്റീവ് പ്രവർത്തകർ സുരക്ഷിതമായൊരു പാർപ്പിടം വേഗത്തിൽ നിർമിച്ചു നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് പി.എസ്.രാമചന്ദ്രൻ താക്കോൽദാനം നട ത്തി. ആദർശ് കുര്യൻ അധ്യക്ഷനായി. സജീവ് ജോർജ്, വാർഡ് അം ഗം കെ.കെ.ചന്ദ്രൻ, റവ.ഫാ.തോമസ് തടത്തിൽ, വയറിംഗ് അസോ സിയേഷൻ പ്രസിഡൻറ് അബ്ദുനാസർ, എം.എ.ശിവൻ, ബെന്നി അഗസ്റ്റിൻ, ഷാജി,ഉണ്ണികൃഷ്ണൻ ,മിനി തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!