മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തില്‍ ഭരണസ്തംഭനമാരോപിച്ച് കോ ണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓ ഫീസിന് മുന്നില്‍ ധര്‍ണ നടത്തി. തെരുവ് വിളക്കുകള്‍ അറ്റകുറ്റ പണി നടത്തുക,ഗ്രാമീണ റോഡുകളുടെ തകര്‍ച്ചക്കും,തെരുവ് നായ ശല്യത്തിനും, കെ.എല്‍.യു വിനായി നല്‍കിയ ന്യായമായ അപേ ക്ഷകളിലും പരിഹാരം കാണുക. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴി ലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക,പഞ്ചായത്തിലെ അനധികൃത നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയി ച്ചായാരിുന്നു സമരം.

ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാ ടനം ചെയ്തു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹരിദാസ് ആറ്റക്കര അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി ഷൗ ക്കത്തലി,നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗി രീഷ് ഗുപ്ത,തെങ്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മനോജ് പാറോക്കോട്ടില്‍,നൗഷാദ് ചേലംഞ്ചേരി, എം.ഹംസ, ശിവദാസന്‍, സുരേഷ്.കെ,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജഹീഫ്.കെ.പി,സി.പി അലി, ഹാരിസ് തത്തേങ്ങലം,മാത്തച്ചന്‍,അല്ലാബക്‌സ്,ഹമീദ്,അസീസ് മണികണ്ഠന്‍,കൃഷ്ണന്‍ക്കുട്ടി,സഹീല്‍ ഞാറങ്ങോടന്‍, എബിന്‍, ഷെഫി ലാസ് ചേറുംകുളം,മുനീര്‍ പുല്ലത്ത്, കൃഷ്ണകുമാരി, പി.ലീല, സുമയ്യ, ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!