മണ്ണാര്‍ക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തോ ടനുബന്ധിച്ച് നടത്തുന്ന സേവാ സമര്പ്പണ് അഭിയാന്റെ ഭാഗമായി ബി.ജെ.പി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ നടത്തിയ കുന്തിപ്പുഴ ആറാട്ട് കടവ് ശുചീകരണവും ,തുട ര്‍ന്ന് പ്രധാനമന്ത്രിക്ക് ആയുരാരോഗ്യ സൗഖ്യത്തിനായി മഹാ ആര തിയും നടത്തി.
ബി.ജെ.പി ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്കുമാര് അധ്യക്ഷനായി. ജനറല്‍ സെക്രട്ട റിമാരായ എ.ബാലഗോപാലന്,ടി.വി.സജി,വൈസ് പ്രസിഡന്റുമാ രായ എം.സുബ്രഹ്മണ്യന്,ടി.എം.സുധ,സെക്രട്ടറി എന്‍.ബിജു, യുവ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എസ്.മുരളീകൃഷ്ണന്,മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.അമുദ,എസ്.സി.മോര്‍ച്ച മണ്ഡലം പ്രസി ഡന്റ് കെ.ചാമി,നഗരസഭാ കൗണ്‍സിലര്‍ പി.പ്രസാദ്,കെ.രതീഷ്, വി.പി.ഷിനു, അജിപ്രസാദ്, കെ.സന്ദീപ് എന്നിവര്‍ നേതൃത്വം നല് കി.
