മണ്ണാര്‍ക്കാട് : നഗരമധ്യത്തിലെ നടമാളിക റോഡിന്റെ ശോച്യാവ സ്ഥക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഡിെൈവഫ്‌ഐ. റോഡി ന്റെ ശോച്യാവസ്ഥക്കെതിരെ അധികാരികള്‍ കണ്ണ് തുറക്കണമെ ന്നാവശ്യപ്പെട്ട് കാളവണ്ടി സമരം നടത്തിയാണ് ഡിവൈഎഫ്‌ഐ അരകുര്‍ശ്ശി യൂണിറ്റ് പ്രതിഷേധിച്ചത്.താലൂക്ക് ആശുപത്രി മുതല്‍ റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് വഴി ദേശീയപാതയിലേക്ക് എ ത്തിച്ചേരുന്ന പാത തകര്‍ന്ന് കിടക്കുന്നത് യാത്രാദുരിതം വിതയ്ക്കു കയാണ്.വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരു പോലെ പ്രയാസമാണ് ഇതുവഴി യാത്ര ചെയ്യാന്‍.റോഡിന്റെ ശോച്യാവസ്ഥ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

സമരം ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സ്വരൂപ അധ്യക്ഷയായി. മേ ഖല സെക്രട്ടറി മുഹമ്മദ് അഷറഫ്,പ്രസിഡന്റ് റഷീദ് ബാബു, ട്രഷ റര്‍ എന്‍.അജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗോകുല്‍, പ്രജിത്ത്, ആകാശ്,ബാലു പ്രസാദ്,ഗോപിക,ശാലിനി, സുദര്‍ശനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.യൂണിറ്റ് സെക്രട്ടറി ജ്യോതി ദാസ് സ്വാഗതം പറ ഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!