തച്ചാട്ടുകര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകല്‍ പൊലീസ് സ്റ്റേഷനുമായി സഹകരിച്ച് പ്രവര്‍ത്തിച്ച സിവില്‍ ഡിഫന് സ്,ട്രോമാകെയര്‍ ടീമംഗങ്ങളെ നാട്ടുകല്‍ ജനമൈത്രി പൊലീസ് ആദരിച്ചു.കോവിഡ് കാലത്ത് വാഹന പരിശോധനകളില്‍ എല്ലാ ദിവസവും സ്റ്റേഷന് പരിധിയിലെ വിവിധ ചെക്ക് പോയിന്റുകളില്‍ പൊലീസിനൊപ്പം പങ്കെടുക്കുകയും ഹോം ക്വാറന്റെയ്ന് പരിശോ ധനകളിലും കണ്ടെയ്ന്റ്മെന്റ് ഏരിയകളില്‍ നിരീക്ഷണം നടത്തു ന്നതിലും പൊലീസിനൊപ്പം പ്രവര്‍ത്തിച്ചവരെയാണ് ആദരിച്ചത്. ട്രോമാ കെയര്‍ അംഗങ്ങള്‍ക്കു വേണ്ടി സുബൈര്‍ എം,മണ്ണാര്‍ക്കാട് സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്ഡന് അഷ്റഫ് മാളിക്കുന്ന് ,അംഗ ങ്ങളായ നൗഫല്‍ പി,ഷരീഫ് സി എന്നിവര്‍ ആദരമേറ്റുവാങ്ങി. നാട്ടു കല് എസ്ഐ അനില്‍മാത്യു ഉദ്ഘാടനം ചെയ്തു.എഎസ്ഐ അര വിന്ദാക്ഷന്‍,സിപിഒ റഷീദ്,ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ സജീഷ്,ഗിരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.