അലനല്ലൂര്‍: സ്‌നേഹാര്‍ദ്രമായ സൗഹാര്‍ദമാണ് മതങ്ങളുടെ കാത ലെന്ന് എടത്തനാട്ടുകര ചേരിപറമ്പ് കെഎന്‍എം യൂണിറ്റിന്റെ ആഭി മുഖ്യത്തില്‍ നടന്ന തന്‍ബീഹ് ത്രൈമാസ ക്യാമ്പയിന്‍ അഭിപ്രായ പ്പെട്ടു.തീവ്രവാദം ഏതു മതത്തിന്റെ മറവില്‍ പ്രത്യക്ഷപ്പെടുമ്പോ ഴും അതിനെ ശക്തമായി എതിര്‍ക്കാന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാ ജി ഉദ്ഘാടനം ചെയ്തു.സൗദി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്ര സിഡന്റ് കെവി അബൂബക്കര്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു.കേരള ജം ഇയ്യത്തുല്‍ ഉലമ മെമ്പര്‍ പി.ഉസ്മാന്‍ മിശ്കാത്തി ‘മാതൃകാ മഹല്ല് ‘ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.അക്ബര്‍ സ്വലാഹി, സനഫുദ്ധീന്‍ സ്വലാഹി, അബ്ദുറഊഫ് സ്വലാഹി,ഐഎസ്എം മണ്ഡ ലം ഈലാഫ് കണ്‍വീനര്‍ മാടാമ്പാറശറഫുദ്ധീന്‍, എംഎസ്എം പാല ക്കാട് ജില്ല സെക്രട്ടറി ടിപി റിയാസ് സ്വലാഹി ,എംഎസ്എം മണ്ഡ ലം സെക്രട്ടറി ഷാനിര്‍ സ്വലാഹി, സെക്രട്ടറി നബീല്‍ശറഫി, എന്നിവര്‍ സംസാരിച്ചു.

തന്‍ബീഹ് ത്രൈമാസ കാമ്പയിന്റെ ഭാഗമായി മഹല്ലില്‍ നടപ്പിലാ ക്കേണ്ട കര്‍മപദ്ധതികളുടെ രൂപരേഖ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കെഎന്‍എം ചേരിപറമ്പ് പ്രസിഡന്റ് പാറോക്കോട്ട് മമ്മി ഹാജി, ചേ രിപറമ്പ് മദ്‌റസത്തുല്‍ ഖുവ്വത്തുല്‍ ഇസ്ലാം സെക്രട്ടറി ചേരിയത്ത് ഹാരിസ്, കാപ്പില്‍ അലവി, ഇബ്രാഹീം ചേരിപറമ്പ്, മഖ്ബൂല്‍ കാ രാടന്‍, എം.പി.നാസര്‍, മഠത്തൊടി ഗഫൂര്‍ , കെ.കെ.മുഹമ്മദ്, എം.പി. അബ്ദുല്‍ ജലീല്‍ , മൂസ കാവില്‍ക്കൂത്ത്, വി.പി.ഹംസ , കാപ്പുങ്ങല്‍ അലി, ഇരിങ്ങല്‍ത്തൊടി മുഹമ്മദലി, എന്‍ അബ്ദുല്‍ ഗഫൂര്‍ , സി.പി. കോയ, വി.ഹംസ, മണ്ഡലം ജോയിന്റ് സെക്രട്ടറി കാപ്പില്‍ നാസര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കെഎന്‍എം മണ്ഡ ലം സെക്രട്ടറി പി പി. സുബൈര്‍ മാസ്റ്റര്‍ ചര്‍ച്ച ക്രോഡീകരിച്ചു സം സരിച്ചു.ടികെ മുഹമ്മദ് സലഫി നന്ദി പ്രകാശിപ്പിച്ചു.ചേരിപറമ്പ് സെക്രട്ടറി ടിപി മുഹമ്മദ് റഫീഖ് മാസ്റ്റര്‍ സ്വാഗതവും ടികെ മുഹ മ്മദ് സലഫി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!