പാലക്കാട്: നികുതി ചോര്‍ച്ച ഒഴിവാക്കുന്നതിനുള്ള വകുപ്പ് തല പ്രവ ര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലന്‍ പറഞ്ഞു. റവന്യൂ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധ പ്പെട്ട് പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ചരക്ക്, സേവന നികുതി യുമാ യി ബന്ധപ്പെട്ട അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതില്‍ വ കുപ്പിന്റെ ഉത്തരവാദിത്വം മനസ്സിലാക്കി കാര്യക്ഷമമായി പ്രവര്‍ ത്തിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. നികുതി ചോര്‍ച്ച ഒഴിവാക്കാന്‍ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ടു ള്ള നിയമങ്ങള്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി മനസ്സിലാക്കണം. ജില്ല യിലെ നികുതി ദായകരെ സംബന്ധിച്ച് കൃത്യമായ അറിവുണ്ടാ കുകയും ചോര്‍ച്ചയില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.നികുതി അടക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തുമെന്നും വകുപ്പ് തല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് സാങ്കേതിക കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കു മെന്നും മന്ത്രി പറഞ്ഞു. കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.

സ്‌ക്രൂട്ടിനിങ് ചെയ്യുന്നതിന് മാനുവല്‍ തയ്യാറാക്കുകയും ഒരോ മാസങ്ങളിലും ടാക്‌സ് റിട്ടേണ്‍ ചെയ്യുന്ന സംവിധാനത്തിലേക്ക് മാറുകയും വാര്‍ഷിക ഓഡിറ്റിംഗ് നടത്തുമെന്നും അഡീഷണല്‍ കമ്മീഷണര്‍ അബ്രഹാം റെന്‍ പറഞ്ഞു. യോഗത്തില്‍ റവന്യൂ വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ അഭിപ്രായം സ്വരൂപിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടറി (ടാക്‌സസ്) ഷര്‍മിള മേരി ജോസഫ് ,അഡീ ഷണല്‍ കമ്മീഷണര്‍ (ജനറല്‍ ) കെ.മധു , വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!