അലനല്ലൂര്‍: തലമുറകള്‍ക്ക് തണലൊരുക്കാന്‍ തണല്‍ കൂട്ടായ്മ ആവി ഷ്കരിച്ച പാതയോര വനവല്‍ക്കരണ പദ്ധതിക്ക് അലനല്ലൂര്‍ പഞ്ചാ യത്തിലും തുടക്കമായി.സംസ്ഥാന സാമൂഹ്യ വനവല്‍ക്കരണ വിഭാ ഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വനവല്‍ക്കര ണ യജ്ഞത്തിലൂടെ 1500 വൃക്ഷതൈകള്‍ മണ്ണിലേക്ക് വേരാഴ്ത്തും .പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഈ വര്‍ഷം ആയിരം തൈകളാണ് നടുക.
പാതയോര വനവല്‍ക്കരണം, മിയാ വാക്കി വനവല്‍ക്കരണം, നക്ഷ ത്രവന നിര്‍മ്മാണം,ഔഷധ ഉദ്യാന നിര്‍മ്മാണം,പൂജാ പുഷ്പ ഉദ്യാനം, മുളങ്കാടൊരുക്കല്, സ്ഥാപനങ്ങളിലെ വനവല്‍ക്കരണം തുടങ്ങിയവ തണലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നുണ്ട്. പൊതുജന പങ്കാളിത്തത്തോടെയാണ് തെനടീല് നടത്തുന്നത്.
വൃക്ഷതൈ നടീല്‍ ഉദ്ഘാടനം അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് മുള്ളത്ത് ലത നിര്‍വ്വഹിച്ചു.കുഞ്ഞുകുളം വാര്‍ഡ് മെമ്പര്‍ പി രഞ്ജിത്ത് അധ്യക്ഷനായി.സഹകരണ ബാങ്ക് പ്രസിഡന്റ് മന്‍സില്‍ ബക്കര്‍,സുരേഷ് കൊടുങ്ങയില്‍ ,സോമരാജന് പി, എ.ബ്രിജേഷ്, പി. രാജേന്ദ്രന്, എ. ജിതിന് കൃഷ്ണ,സി.അബു, ടി.ദാമോദന്‍, എം.കൃഷ്ണ ന്,എം.പത്മനാഭന്, ലളിത,അജിത,എ.സുരേഷ് ബാബു, യൂസഫ്, വിജേഷ്, മിഥുന് തുടങ്ങിയവര്‍ സംസാരിച്ചു. തണല്‍ രക്ഷാധികാരി അഡ്വ.എ.സത്യനാഥന് സ്വാഗതവും തണല്‍ കോ ഓര്‍ഡിനേറ്റര്‍ സി. ഷര്‍മിള നന്ദിയും പറഞ്ഞു.
![](http://unveilnewser.com/wp-content/uploads/2021/09/ALR-ADD-NEWS-2-1024x246.jpg)