മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പളളിക്കുന്ന് മേഖലാ മുസ്ലിംലീഗ് കമ്മി റ്റിയുടെ ആഭിമുഖ്യത്തില്‍ എം.എ അസീസ് സാഹിബ് ഒമ്പതാം അ നുസ്മരണം സംഘടിപ്പിച്ചു. കുമരംപുത്തൂര്‍ പഞ്ചായത്തില്‍ ജനക്ഷേ മകരമായ ഒട്ടുമിക്ക വികസനങ്ങളും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസി ഡന്‍റ്, സഹകാരി, സാമൂഹ്യ – സാംസ്കാരിക മേഖലയിലെ അതികാ യനായ അസീസ് സാഹിബിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയതാണെന്ന് യോ ഗം അനുസ്മരിച്ചു. ചടങ്ങ് മുസ് ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസി ഡന്‍റ് പി.മുഹമ്മദാലി അന്‍സാരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റും ജില്ലാ പഞ്ചായത്തംഗവുമായ ഗഫൂര്‍ കോല്‍ക്കള ത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ടി.എം.എ റഷീദ് സ്വാഗതവും കബീര്‍ മണ്ണറോട്ടില്‍ നന്ദിയും പറഞ്ഞു. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി അസീസ് പച്ചീരി, ട്രഷറര്‍ വൈശ്യന്‍ മുഹമ്മദ്, പി.എം. സി പൂക്കോയ തങ്ങള്‍, കെ.കെ ബഷീര്‍, പി.പി ഹംസ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ മുസ്തഫ വറോടന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ സഹദ് അരിയൂര്‍ പ്രസംഗിച്ചു. വി.കെ അബൂബക്കര്‍, പി.കെ.എ ഹമീദ്, എം.കെ നാസര്‍, കെ.പി അബ്ദുല്ല മാസ്റ്റര്‍, ഹുസൈന്‍ കക്കാടന്‍, മണ്ണാറോട്ടില്‍ മുഹമ്മദാലി സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!