തച്ചമ്പാറ : സമരരംഗത്തുള്ള കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാ പിച്ചു കൊണ്ടും സംസ്ഥാനത്തുടനീളം നടക്കുന്ന കർഷക ധർണ്ണാ സമരത്തിന്റെ ഭാഗമായി തച്ചമ്പാറ പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി. കർഷക കോൺഗ്രസ് കോങ്ങാട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് മുഹമ്മദ് ചെറൂട്ടി ഉൽഘാടനം ചെയ്‌തു. കോങ്ങാട് മണ്ഡലം പ്രസിഡൻറ് ജോയി മുണ്ടനാടൻ അധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അലി തേക്കത്ത്, പി. ഗോപി, രാമകൃഷ്ണൻ, ഡെന്നി ചെറുകരക്കുന്നേൽ, രാജൻ, റിയാസ് തച്ചമ്പാറ, സുദേവൻ, മണികണ്ഠൻ കാഞ്ഞിരപ്പുഴ, സജി കാരാകുർശ്ശി, എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!