കല്ലടിക്കോട്: വാഹന സഞ്ചാരം കുറഞ്ഞ ഹര്‍ത്താല്‍ ദിനത്തിലും കല്ലടിക്കോട് മേഖലയില്‍ ദേശീയപാതയില്‍ അപകട പരമ്പര. മണി ക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന അപകടങ്ങളാണ് ചുങ്കം മുതല്‍ പനയമ്പാടം വരെയുള്ള പാതയില്‍ സംഭവിച്ചത്.മഴയുണ്ടായിരുന്ന സമയത്താണ് അപകടങ്ങള്‍.ആവശ്യത്തിന് അഴുക്കുചാല്‍ ഇല്ലാത്ത തും മഴ വെള്ളം റോഡിലൂടെ ഒഴുകുന്നതോടെ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ലഭിക്കാതെ വരുന്നതാണ് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നത്.നവീകരണത്തിന് ശേഷം അപകട തുരുത്തായി മാറിയ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാകു മ്പോഴാണ് അധികൃതരെത്തി പരിശോധനയും മറ്റ് നടത്തി മടങ്ങു ക.എന്നാല്‍ അപകടങ്ങള്‍ക്ക് അയവു വരുത്താനാവശ്യമായ ക്രിയാ ത്മക നടപടികള്‍ അകലെയാവുകയാണ്.തിങ്കളാഴ്ച മൂന്നിടങ്ങളിലു ണ്ടായ അപകടങ്ങളില്‍ മൂന്ന് വയസ്സുകാരി ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു.മൂന്ന് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍:

ബൈക്കും കാറും കൂട്ടിയിടിച്ചു

കല്ലടിക്കോട് : ദീപ ജംഗ്ഷനു സമീപം ബൈക്കും കാറും കൂട്ടിയിടി ച്ചു ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്ര ക്കാരായ ഇടാക്കുര്‍ശ്ശി സ്വദേശി ലിജോമോന്‍ (33), ഭാര്യപ്രിന്‍സി (29), മകള്‍ മെര്‍ലിന്‍ (3) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍ മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച 11 നാണ് സംഭവം. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയാ യിരുന്ന ബൈക്കില്‍ എതിരെ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിക്കു കയായിരുന്നെന്ന് കല്ലടിക്കോട് പോലീസ് പറഞ്ഞു.

രോഗിയെ എടുക്കാന്‍ പോയ ആംബുലന്‍സ് നിര്‍ത്തിയിട്ട കാറില്‍ ഇടിച്ചു

കല്ലടിക്കോട് :ചുങ്കത്ത് നിര്‍ത്തിയിട്ട കാറില്‍ ആംബുലസ് ഇടിച്ചു, ആംബുലന്‍സ് ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ആംബുലസ് ഡ്രൈ വര്‍ കോങ്ങാട് സ്വദേശി സുധീപ് (29 )ആണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച 12 നാണ് സംഭവം.

വാലിക്കോട് നിന്നും രോഗിയെ എടുക്കാനായി കോങ്ങാട് നിന്നും കല്ലടിക്കോട് വരുകയായിരുന്നു, കനത്ത മഴയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് നിര്‍ത്തിയിട്ട കാറില്‍ ഇടിച്ച ശേഷം സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിച്ചു നീക്കുകയായിരുന്നു.

പനയമ്പാടത്ത് വീണ്ടും വാഹനാപകടം

കല്ലടിക്കോട് : പനയമ്പാടത്ത് പിക്കപ്പ് ലോറി അപകടത്തില്‍ പെട്ടു. മൂന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ നിസാര പരി ക്കുകളോടെ രക്ഷപെട്ടു. തിങ്കളാഴ്ച്ച വൈകീട്ട് 4 മണിക്കാണ് സം ഭവം, കനത്ത മഴയില്‍ പാനയംപാടം ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡിനു വശത്തായി ദേശീയപാത നിര്‍ മ്മാണആവശ്യം മുറിച്ചു കൂട്ടിയിട്ടിരുന്ന മരത്തടിയിലേക്ക് ഇടിച്ചു കേറി മറിയുകയായിരുന്നു.

മണ്ണാര്‍ക്കാട് നിന്നും തമിഴ് നാട്ടിലെ പല്ലടത്തിലേക്ക് കോഴി കയറ്റാ നായി പോകുന്നതിനിടെയാണ് അപകടം. മഴ പെയ്താല്‍ സ്ഥിരം അ പകടം ഉണ്ടാകുന്ന സ്ഥലമാണിവിടെ.

മണ്ണാര്‍ക്കാട് ചങ്ങലീരി റോഡില്‍ പെരിമ്പടാരി സ്‌കൂളിന് സമീപ ത്ത് ബൈക്കും കാറും കൂട്ടിയിടിച്ചും അപകടമുണ്ടായി.

ബൈക്ക് യാത്രികനായ കല്ലടിക്കോട് സ്വദേശി അലന്‍ ജോണിക്ക് പരിേേക്കറ്റു.ഇയാളെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപ കടം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!