കാഞ്ഞിരപ്പുഴ :ചിറക്കല്‍പ്പടി -കാഞ്ഞിരപ്പുഴ റോഡിന്റെ നിര്‍മ്മാ ണ സ്തംഭനത്തിനെതിരെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് യൂത്ത് ലീഗ് പ്ര തിഷേധ ധര്‍ണ നടത്തി.കാഞ്ഞിരം സെന്ററില്‍ നടന്ന ധര്‍ണ ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെ യ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുസ്തഫ താഴത്തേതില്‍ അ ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി അംഗം പ്രൊഫ. പി.എം സലാഹുദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ബാസ് കൊറ്റിയോട്, പടുവില്‍ മുഹമ്മദാലി, സി.ടി അലി, ഹുസൈന്‍ വളവുള്ളി, ബിലാല്‍ മുഹമ്മ ദ്,എ.വി മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആബിദ് പൊന്നേത്ത് സ്വാഗതവും ട്രഷറര്‍ സലാം കൊറ്റിയോട് നന്ദിയും പറഞ്ഞു. സുനീര്‍ പാണക്കാടന്‍, സമദ് കരിമ്പ നോട്ടില്‍, ഹംസ പലേക്കോടന്‍, ഷിഹാബ് കരിമ്പനോട്ടില്‍, എം.ടി ഹക്കീം,ടി.പി കുഞ്ഞുമുഹമ്മദ്, ഷൗക്കത്തലി പൂന്തോട്ടത്തില്‍, സൈദലവി കളത്തുംപടി, വാര്‍ഡ് മെമ്പര്‍ കെ.സതീശ്, അബ്ദുള്‍ കരിം വി, ഹംസപ്പ കൊര്‍ണക്കുന്ന്,ഫാഹിസ് ഫര്‍ഹാന്‍ തുടങ്ങിയ വര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!