അഗളി:അട്ടപ്പാടിയില്‍ വനാവകാശ നിയമപ്രകാരമുള്ള ഭൂമി വിതര ണം സംബന്ധിച്ച് പരിശോധനക്കായി പുതൂര്‍ വെന്തവട്ടി ഊരില്‍ ജി ല്ലാ കലക്ടര്‍ മൃണ്‍മയി ജോഷി സന്ദര്‍ശനം നടത്തി. ആദിവാസിക ളുടെ പരാതികള്‍ കലക്ടര്‍ കേട്ടു.അഗളി മിനി സിവില്‍ സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥരുമായി ഭൂമി വിതരണത്തിന്റെ പുരോഗതി ചര്‍ച്ച ചെയ്ത ശേഷമാണ് കലക്ടര്‍ ഊരിലെത്തിയത്.

വെന്തവട്ടി ഊരിലെ 15 അപേക്ഷകളില്‍ എട്ട്എണ്ണത്തില്‍ ഭൂമി അ നുവ ദിച്ചു ജില്ലാതല സമിതി തീരുമാനമാക്കിയിട്ടുണ്ട്.ഏഴ് എണ്ണ ത്തില്‍ വനംവകുപ്പ് തടസ്സവാദം ഉന്നയിച്ചു.അനുവദിച്ച ഭൂമിയും തടസ്സവാ ദമുള്ള ഭൂമിയും കലക്ടര്‍ നേരിട്ടു പരിശോധിച്ചു. വനാവ കാശ പ്രകാ രം 454 അപേക്ഷകളാണ് ഭൂമി വിതരണത്തിനായി പരി ഗണിച്ചിട്ടു ള്ളത്.ഇതില്‍ 21 എണ്ണത്തില്‍ വനംവകുപ്പിന് എതിര്‍പ്പുക ളില്ല. ബാ ക്കിയുള്ള 433 അപേക്ഷകളില്‍ വനംവകുപ്പിന്റെ തടസ്സ വാദം കാ രണം ഭൂമി വിതരണം മുടങ്ങിയിരിക്കുകയാണ്.

2005 ഡിസംബര്‍ 13 വരെ ആദിവാസികളുടെ കൈവശമുണ്ടായിരു ന്നതോ കൃഷി ചെയ്തിരുന്നതോ സാമൂഹിക ആവശ്യങ്ങള്‍ക്ക് ഉപയോ ഗിച്ചിരുന്നതോ ആയ വനഭൂമിയില്‍ ആദിവാസികള്‍ക്ക് അവകാശം നല്‍കുന്നതാണ് വനാവകാശ നിയമം.ജില്ലാ കലക്ടര്‍,പട്ടികവര്‍ഗ വി കസന വകുപ്പ് ഓഫീസര്‍,ഡിഎഫ്ഒ എന്നിവരുള്‍പ്പെടുന്ന ജില്ലാതല സമിതിയാണ് ഭൂമിയുടെ അവകാശ വാദങ്ങളില്‍ അന്തിമ തീരുമാ നം എടുക്കേണ്ടത്.

പുതൂര്‍ പഞ്ചായത്ത് അധ്യക്ഷ ജ്യോതി അനില്‍കുമാര്‍,ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ വികെ സുരേഷ്‌കുമാര്‍,അട്ടപ്പാടി തഹസില്‍ദാര്‍ വേണുഗോപാലന്‍,പുതൂര്‍ ടിഇിഒ എസ് സുധീപ് കുമാര്‍,ഷോളയൂര്‍ ടിഇഒ എ സജീഷ്,സര്‍വേ ഉദ്യോഗസ്ഥരും കലക്ടര്‍ക്കൊപ്പം ഉണ്ടായി രുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!