പാലക്കാട്: 4.5 മെഗാവാട്ട് പ്രവര്‍ത്തനശേഷിയും 10.5 ദശലക്ഷം വൈ ദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള കൂടം ജലവൈദ്യുത പദ്ധതി യുടെ ഡി.പി.ആര്‍. പുനരാവിഷ്‌കരിക്കാന്‍ കെ.എസ്.ഇ.ബി ലിമിറ്റ ഡിനെ ഏല്‍പ്പിച്ചതായി പാലക്കാട് സ്മാള്‍ ഹൈഡ്രോ ഇലക്ട്രിക് കമ്പനി മാനേജിംഗ് ഡയറക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ബിനുമോള്‍ അറിയിച്ചു.കമ്പനിയുടെ 22-മത് വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.

മീന്‍വല്ലം പദ്ധതിയിലേക്കുള്ള പാലത്തിന് ആവശ്യമുള്ള സ്ഥലം വനം വകുപ്പില്‍ നിന്നും ലഭ്യമായ മുറയ്ക്ക് ആവശ്യമായ തുക എം. എല്‍.എ ഫണ്ടില്‍ നിന്നും വരുത്താമെന്ന് കെ. ശാന്തകുമാരി എം. എല്‍. എ അറിയിച്ചു.മീന്‍വല്ലം, പാലക്കുഴി ജലവൈദ്യുത പദ്ധതിക ള്‍, മീന്‍വല്ലം ടെയില്‍ റൈസ് മൈക്രോ പദ്ധതി പുരോഗതി സംബ ന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.

കെ. ശാന്തകുമാരി എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. മാനേജിം ഗ് ഡയറക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ബിനു മോളി ന്റെ അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജനറല്‍ബോഡി യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം രാമന്‍കുട്ടി, ചീഫ് എന്‍ജിനീയര്‍ എന്‍. പത്മരാജന്‍, കമ്പനി സെക്രട്ടറി സി എസ് അനഘ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!