പാലക്കാട്: സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി.ആദ്യ ദിനമായ ഇന്ന് 227 പേര്‍ക്ക് കടാശ്വാസം അനുവദിച്ചു. ആകെ 301 അപേക്ഷകളാണ് പരിഗണിച്ചത്. 2014 മാര്‍ ച്ച് 31 വരെയുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇ തുപ്രകാരം 2,29,71,400 രൂപ സര്‍ക്കാര്‍ കടാശ്വാസമായി ബാങ്കുകള്‍ക്ക് നല്‍കും. അദാലത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു. അ ദാലത്ത് നാളെയും തുടരും.ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന അദാല ത്തി ല്‍ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ എബ്ര ഹാം മാത്യു, കമ്മീഷന്‍ അംഗങ്ങളായ ചാമുണ്ണി, ജോസ് പാലത്തിനാ ല്‍, ഇസ്മയില്‍, കെ.ജി.രവി, ദിനകരന്‍, ജോണ്‍ കുട്ടി എന്നിവര്‍ പങ്കെ ടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!