തിരുവനന്തപുരം: കര്‍ഷക സമരത്തിന് പിന്തുണയുമായി തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍.ജനങ്ങളുടെ ബുദ്ധിമുട്ട് പരി ഹരിക്കാനാണ് ഹര്‍ത്താലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയ രാഘവന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാ ര്യം അറിയിച്ചത്.തിങ്കളാഴ്ച പരീക്ഷകള്‍ നിശ്ചയിട്ടുണ്ടെങ്കില്‍ അവ മാറ്റുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ഹര്‍ത്താലിന്റെ ആവശ്യം ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. കേ ന്ദ്ര സര്‍ക്കാര്‍ ജനജീവിതം ദുരിതത്തിലാക്കി.കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ഹര്‍ത്താലിലൂടെ ചെയ്യുന്നത്.അഞ്ച് ലക്ഷത്തിലധികം ആളുകള്‍ പങ്കാളികളാകുമെന്നും വിജയരാഘവ ന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് 27ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.മോട്ടോര്‍ വാഹന തൊഴിലാളിക ളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കമുള്ള നൂറിലേറെ സംഘട നകള്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.തൊഴിലാളി സംഘട നകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്ന ത്.വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!