മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികള്‍ക്ക് യാത്രാ കണ്‍സഷന്‍ ലഭിക്കുന്നതിന് ബന്ധപ്പെട്ട ആര്‍.ടി.ഒ/ ജോയിന്റ് ആര്‍.ടി.ഒ.മാര്‍, വിദ്യാഭ്യാസ സ്ഥാപ നത്തില്‍ നിന്നും അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് മുന്‍ വര്‍ഷത്തെ പോലെ നിയമാനുസരണം കാര്‍ഡുകള്‍ വിതരണം ചെയ്യാനുള്ള നട പടികള്‍ സ്വീകരിക്കാന്‍ സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി സമിതി യോ ഗം തീരുമാനിച്ചു.ബസ് യാത്രാ കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കല്‍, വിതരണം എന്നിവ നിലവിലെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം തുടരും. വിവിധ പരീക്ഷകള്‍ക്കായി യാത്രചെയ്യുന്ന വിദ്യാര്‍ഥികള്‍ ക്ക്, ഹാള്‍ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കണ്‍സഷന്‍ അനുവദി ക്കാനും തീരുമാനമായി.വിദ്യാര്‍ഥികള്‍ക്കുള്ള ബസ് യാത്രാ കണ്‍സ ഷന്‍ കാര്‍ഡ് വിതരണം, യാത്ര ബുദ്ധിമുട്ടുകള്‍ തുടങ്ങിയ വിഷയങ്ങ ള്‍ ചര്‍ച്ച ചെയ്യാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ മണികണ്ഠ ന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. ആര്‍. ടി.ഒ എന്‍ തങ്കരാജന്‍, ആര്‍.ടി.ഒ എന്‍ഫോഴ്സ്‌മെന്റ് എം കെ ജയേഷ് കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കൃഷ്ണന്‍, ട്രാഫിക് പോലീസ് സ്റ്റേഷന്‍ എസ്.ഐ ഹംസ, ചൈല്‍ഡ് ലൈന്‍-വിദ്യാര്‍ഥി സംഘടന-വിവിധ ബസ്സുടമ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!