കോട്ടോപ്പാടം: പഞ്ചായത്തിലെ കരടിയോട് മേഖലയില്‍ കാട്ടാനക ള്‍ കൃഷി നശിപ്പിക്കുന്നത് പതിവാകുകയും ജനങ്ങളുടെ ജീവനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ കാട്ടാനകളെ പ്രതിരോധിക്കാന്‍ വനാതിര്‍ത്തിയില്‍ റെയില്‍ ഫെന്‍സിംഗ് സ്ഥാപിക്കണമെന്ന് കര്‍ഷ കര്‍ ആവശ്യപ്പെട്ടു.ഇരട്ടവാരി മദ്രസ ഹാളില്‍ ചേര്‍ന്ന വനംവകുപ്പ് പ്രതിനിധികളം കര്‍ഷകരും പങ്കെടുത്ത ജനജാഗ്രത സമിതി യോഗ ത്തിലാണ് കര്‍ഷകര്‍ ഇക്കാര്യം ഉന്നയിച്ചത്.

കരടിയോട് മുതല്‍ അമ്പലപ്പാറ വരെ ആറര കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടന്ന് വരിക യാണ്.കരടിയോടും ഇരട്ടവാരിയിലും ഒരു ഭാഗത്ത് ചാര്‍ജ്ജ് ചെയ്തിട്ടു ണ്ട്.ചാര്‍ജ്ജ് ചെയ്യാത്ത ഭാഗങ്ങള്‍ വഴിയാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത്.കരടിയോടില്‍ ഹാങ്ങിംഗ് സോളാര്‍ ഫെന്‍സിംഗ് കൂടി സ്ഥാപിക്കാമെന്ന് വനംവകുപ്പ് കര്‍ഷകരെ അറിയിച്ചു.

പരിപാലനത്തിന്റെ അഭാവം പലപ്പോഴും ഫെന്‍സിംഗിന്റെ കാര്യ ക്ഷമതയെ ഇല്ലാതാക്കുന്നതിനാല്‍ പ്രതിരോധ സംവിധാനം നോ ക്കുകുത്തിയായി മാറുന്ന സാഹചര്യം നിലനില്‍ക്കുന്നതായി കര്‍ഷ കര്‍ ചൂണ്ടിക്കാട്ടി.തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനാതി ര്‍ത്തിയില്‍ അടിക്കാട് വെട്ടിത്തെളിക്കുന്നതിനുള്ള നടപടിയുണ്ടാ യാല്‍ ഫെന്‍സിംഗിന്റെ തുടര്‍ സംരക്ഷണം ഉറപ്പാക്കാന്‍ കഴിയും. തിരുവിഴാംകുന്ന് ഫാമിനുള്ളില്‍ കാട്ടാന സംഘം തമ്പടിക്കുകയും രാപ്പകല്‍ ഭേദമന്യേ ഇവ ചുറ്റുമുള്ള ജനവാസ കേന്ദ്രളിലെ കൃഷിയി ടങ്ങളിലെത്തുന്ന കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തി ല്‍ കാട്ടാനകളെ തുരത്താന്‍ തിരുവിഴാംകുന്നിലേക്ക് മാത്രമായി ആര്‍ആര്‍ടിയെ നിയോഗിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ആനകളെ തുരത്താനെത്തുന്ന വനപാലകരെ സഹായിക്കാനും മറ്റുമായി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ യുവാക്കളുടെ പത്തംഗ സംഘം രൂപീകരിക്കാന്‍ യോഗത്തില്‍ ധാരണയായി.

വാര്‍ഡ് മെമ്പര്‍ നൂറുല്‍സലാം,സൈലന്റ് വാലി റേഞ്ച് ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മുഹമ്മദ് ഹാഷിം,തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശി കുമാര്‍,നീലിക്കല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ കുമാ ര്‍,കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികളായ ജോയി പരിയാ ത്ത്,തങ്കച്ചന്‍ തുണ്ടത്തില്‍,അലി തയ്യില്‍,ഉസ്മാന്‍ ചോലക്കാടന്‍ എന്നി വര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!