അലനല്ലൂര്‍: സമുദായങ്ങള്‍ക്കിടയിലുള്ള ആത്മബന്ധം നഷ്ടപ്പെടാ തിരിക്കാന്‍ ആത്മീയ മേഖലയിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധയും കരു തലും പുലര്‍ത്തണമെന്ന് കെഎന്‍എം തന്‍ബീഹ് ത്രൈമാസ ക്യാമ്പ യിന്‍ വിജ്ഞാന സദസ്സ് അഭിപ്രായപ്പെട്ടു.വെള്ളിയഞ്ചേരിയില്‍ നട ന്ന വിജ്ഞാന സദസ്സ് കേരള ജംഇയ്യത്തുല്‍ ഉലമ മെമ്പര്‍ ഉസ്മാന്‍ മി ശ്കാത്തി ഉദ്ഘാടനം ചെയ്തു. കെഎന്‍എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി അദ്ധ്യക്ഷത വഹിച്ചു. അക്ബര്‍ സ്വലാഹി, റഊഫ് സ്വലാഹി, സന ഫുദ്ധീന്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.തന്‍ബീഹ് ത്രൈമാസ രൂപരേഖ ചര്‍ച്ചയില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അഡ്വ.കെ.യൂസഫ് അലി, കെ. അ ബു മാസ്റ്റര്‍,കാപ്പില്‍ ഷൗക്കത്ത് , ആഞ്ഞിലങ്ങാടി സലഫി മസ്ജിദ് സെക്രട്ടറി കാപ്പില്‍ അലി മാസ്റ്റര്‍ കുറുക്കന്‍ മുഹമ്മദലി, വെള്ളിയ ഞ്ചരി മദ്‌റസ പിടിഎ പ്രസിഡന്റ് കെ.ഷൗക്കത്ത് ,മണ്ഡലം ജോയി ന്റ് സെക്രട്ടറി സി. യൂസഫ് ഹാജി, മണ്ഡലം ജോയിന്റ് സെക്രട്ടറി കാപ്പില്‍ നാസര്‍ , കാപ്പുങ്ങല്‍ അലി,ഇരിങ്ങല്‍ത്തൊടി മുഹമ്മദലി, വി ഹംസ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.എടത്തനാട്ടുകര മണ്ഡ ലം സെക്രട്ടറി പി.പി. സുബൈര്‍ മാസ്റ്റര്‍ ചര്‍ച്ച ക്രോഡീകരിച്ചു സം സാരിച്ചു.വെള്ളിയഞ്ചേരി ശാഖ ജോയിന്റ് സെക്രട്ടറി കെ. ഉസ്മാന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!