തൃത്താല: ഭാരതപ്പുഴയുടെ കയാക്കിങ് സാധ്യതകള്‍ ലോക ഭൂപട ത്തിലെത്തിക്കുന്നതിനൊപ്പം പുഴയുടെ ശുചീകരണവും ലക്ഷ്യമിട്ട് തൃത്താലയില്‍ നടന്ന ദ്വിദിന കയാക്കിങ് ഫെസ്റ്റിന് ആവേശകരമാ യ സമാപനം.ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ ആഭി മുഖ്യത്തില്‍ തൃത്താല വെള്ളിയാങ്കല്ലിനോട് ചേര്‍ന്ന് ഭാരതപ്പുഴ യിലാണ് കയാക്കിങ് നടന്നത്.ജില്ലയില്‍ ആദ്യമായി സംഘടിപ്പിച്ച ഫെസ്റ്റില്‍ 300 പേര് പങ്കെടുത്തു.പൂര്‍ണ സുരക്ഷിത്വം ഉറപ്പാക്കിയാ ണ് കയാക്കിങ് നടന്നത്.ഒരാള്‍ക്ക് ഇരിക്കാവുന്ന അഞ്ച് ബോട്ടുകളും രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന അഞ്ച് ബോട്ടുകളും ഒരുക്കിയിരുന്നു. പ്രകൃതിക്ക് യാതൊരുവിധ ദോഷവുമില്ലാത്ത ടൂറിസം പ്രവര്ത്ത നങ്ങളില്‍ ഒന്നാണ് കയാക്കിങ്ങ്. വിദേശ രാജ്യങ്ങളില്‍ കയാക്കിങ്ങ് പ്രധാന ടൂറിസം ആകര്‍ഷണമാണ്.