അഗളി: അട്ടപ്പാടിയില്‍ ആകാശത്ത് സൂര്യന് ചുറ്റുമുണ്ടായ വലയം കാഴ്ചക്കാര്‍ക്ക് വിസ്മയമായി.

കോട്ടത്തറ ഭാഗത്താണ് ഈ പ്രതിഭാസം കാണപ്പെട്ടത്.ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ 12.30 വരെ ഒന്നര മണിക്കൂറോളം ഈ പ്രതിഭാസം നീണ്ടു നിന്നു.

സൂര്യനു ചുറ്റും പൂര്‍ണ്ണ വൃത്താകൃതിയില്‍ ചെറുമഴവില്ല് പോലെ യായിരുന്നു പ്രഭാവലയം.അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന ഐസ് പാരലുകളുമായി സംവദിക്കുന്ന പ്രകാശം കാരണം ഉണ്ടാ കുന്ന ഒപ്റ്റിക്കല്‍ പ്രതിഭാസങ്ങളെ ഹാലോ എന്ന് വിശേഷിപ്പി ക്കാറുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!