മണ്ണാര്‍ക്കാട്:സെപ്റ്റംബര്‍ 27നു നടക്കുന്ന ദേശീയ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന് പ്രവര്‍ത്തക കണ്വെന്ഷന് ആഹ്വാനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി ഉദ്ഘാടനം ചെയ്തു.ഡിവിഷന് പ്രസിഡന്റ് എം കൃഷ്ണകുമാര്‍ അധ്യ ക്ഷനായി.ജില്ലാ ജോയിന്റ് സെക്രട്ടറി മനോമോഹനന്‍,പി ദാസന് എന്നിവര്‍ സംസാരിച്ചു.
കോടതിപ്പടിയില് അഴുക്കുചാലില്‍ വീണ താറാവു കുഞ്ഞുങ്ങളെ രക്ഷിച്ച ചുമട്ടു തൊഴിലാളികളെ യോഗ ത്തില്‍ ആദരിച്ചു.ജില്ലാ കമ്മിറ്റി അംഗം കെ കുമാരന് സ്വാഗതവും ഡിവിഷന് ജോയിന്റ് സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.