കോട്ടോപ്പാടം:തിരുവിഴാംകുന്ന് കരടിയോടില്‍ കാട്ടാനകള്‍ കൃഷി നാശം വരുത്തുന്നതിന് അറുതിയാകുന്നില്ല.കഴിഞ്ഞ രാത്രിയിലെ ത്തിയ കാട്ടാനകള്‍ കര്‍ഷകരുടെ വാഴ,കവുങ്ങ്,റബ്ബര്‍ തുടങ്ങിയ വി ളകള്‍ നശിപ്പിച്ചു.

കണ്ണത്ത് ബഷീര്‍,ചേരിയത്ത് അലി,ഓടക്കുഴിയില്‍ ഷാഫി,കാഞ്ഞി രമണ്ണ ബാപ്പുട്ടി എന്നിവരുടെ വാഴകളും കവുങ്ങുകളുമാണ് നശിപ്പി ച്ചത്,അഞ്ഞൂറോളം വാഴകളാണ് നശിച്ചിട്ടുള്ളത്.കള്ളിയങ്ങള്‍ ഇബ്രാ ഹിമിന്റെ 160 റബ്ബര്‍ മരങ്ങളും കാട്ടാനകള്‍ നശിപ്പിച്ചിട്ടുള്ളതായി വാര്‍ഡ് മെമ്പര്‍ നൂറുല്‍ സലാം പറഞ്ഞു.രാത്രിയിലെത്തിയ ആന വെളുപ്പിനാണ് കൃഷിയിടം വിട്ടത്.

കഴിഞ്ഞ ദിവസം ഇല്ല്യാസ് താൡയില്‍,ഓടക്കുഴിയില്‍ മുഹമ്മദ് ബ ഷീര്‍ എന്നിവരുടെ നെല്‍കൃഷിയും കാട്ടാന നശിപ്പിച്ചിരുന്നു. കാട്ടാ നശല്ല്യം കാരണം കൃഷി ചെയ്ത് ജീവിക്കാന്‍ വയ്യെന്ന അവസ്ഥ യിലാണ് മലയോരമേഖലയിലെ കര്‍ഷകരുടെ അവസ്ഥ.നാള്‍ക്ക് നാള്‍ പ്രദേശത്ത് കാട്ടാനശല്ല്യം അതിരൂക്ഷമാവുകയാണ് .അടിയ ന്തരമായി പ്രശ്‌നത്തിന് വനംവകുപ്പ് ശാശ്വതമായ പരിഹാരം കാണ ണമെന്നാണ് ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!