കല്ലടിക്കോട്: ദേശീയപാത പാറോക്കോട് ഇറക്കത്തില്‍ ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. കല്ലടിക്കോട് കാവു ങ്ങല്‍ വീട്ടില്‍ അലിയാര്‍ (കെ .ടി .നാസര്‍- 63 ) ആണ് മരിച്ചത്. തിങ്ക ളാഴ്ച്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം.പുലാപ്പറ്റ റോഡില്‍ നി ന്നും ദേശീയപാതയിലേക്ക് കയറുന്നതിനിടെ കല്ലടിക്കോട് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേ ക്ക് തലയിടിച്ചു വീഴുകയായിരുന്നു. ഉടന്‍തന്നെ മണ്ണാര്‍ക്കാട് വട്ടമ്പ ലം മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായി ല്ല.പുലാപ്പറ്റ നരിയാംപാടത്ത് പലചരക്ക് വ്യാപാരിയാണ്. കട അടച്ചു വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!