അലനല്ലൂര്‍ ഡി.വൈ.എഫ്.ഐ മുണ്ടക്കുന്ന് യൂണിറ്റിന്റെ നേതൃ ത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെയും ഓട്ടോ റിക്ഷയില്‍ ആദിവാസി യുവതിയുടെ പ്രസവമെടുത്ത കാപ്പുപറമ്പിലെ ആശാ വര്‍ക്കര്‍ മൈമൂനയേയും അനുമോദി ച്ചു.
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു.നിജാസ് അധ്യക്ഷനായി.ലോക്കല്‍ കമ്മിറ്റി അംഗം സി കൃഷ്ണദാസ്, മേഖലകമ്മിറ്റി സെക്രട്ടറി കൃഷ്ണകുമാര്‍, വാര്‍ഡ് മെമ്പര്‍ പി ഷമീര്‍, എംപി ശിവപ്രകാശ്, സജീഷ് പി, റജി കെ, യൂനസ് സി, സുരേഷ് ടി തുടങ്ങിയവര്‍ പങ്കെടുത്തു.സജീഷ് സ്വാഗതം പറഞ്ഞു.