മണ്ണാര്‍ക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ ജന്മദിനമായ സപ്തം ബര്‍ 17 മുതല്‍ ഒക്ടോബര്‍ 7 വരെ ബി.ജെ.പി രാജ്യവ്യാപകമായി നടത്തുന്ന സേവാസമര്‍പ്പണ്‍ അഭിയാന്റെ ഭാഗമായി, ജന്മദിന ആശംസകള്‍ നേര്‍ന്നും ജനപ്രിയ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്ന തില്‍ നന്ദി അറിയിച്ചും ബി.ജെ.പി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയു ടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്‍ഡുകള്‍ അയച്ചു. ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബാലഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡ ലം സെക്രട്ടറി ബിജു നെല്ലമ്പാനി, വൈസ് പ്രസിഡന്റ് ടി.എം.സുധ, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.അമുദ, ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വി.രതീഷ് ബാബു,കെ.രഘുനാഥ്, എം. മോഹനകൃഷ്ണന്‍,കെ.രമേഷ്, രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!